Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് ഇതെന്തുപറ്റി?

ലണ്ടന്‍: 2013 വിരാട് കോലിയുടെ വര്‍ഷമായിരുന്നു. അസാമാന്യ ഫോമുമായി വിരാട് ബാറ്റ് വീശിയപ്പോള്‍ വിജയങ്ങള്‍ക്ക് മേല്‍ വിജയങ്ങളുമായി ടീം ഇന്ത്യ പറന്നു. എന്നാല്‍ ഐ പി എല്‍ മുതല്‍ കോലിക്ക് മോശം സമയമാണ്. പോട്ടെ ഐ പി എല്ലല്ലേ, ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നുണ്ടല്ലോ എന്നായിരുന്നു ആശ്വാസം. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിലും കോലി തിളങ്ങിയില്ല. രണ്ടിന്നിംഗ്‌സിലും രണ്ടക്കം കടക്കാന്‍ കോലിക്ക് കഴിഞ്ഞില്ല.

ഇംഗ്ലണ്ടിലെ മോശം ഫോം വിരാട് കോലിയുടെ ഐ സി സി റാങ്കിംഗിനെയും ബാധിച്ചു. ആദ്യ പത്തില്‍ നിന്നും പുറത്തായ കോലി ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്തുളള ചേതേശ്വര്‍ പൂജാരയാണ് റാങ്കിംഗില്‍ ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍. ക്യാപ്റ്റന്‍ എം എസ് ധോണി ഇരുപത്തേഴാമതാണ്. സെഞ്ചുറിയും അര്‍ധസെഞ്ചുറിയും അടിച്ച മുരളി വിജയ് മുപ്പതാം സ്ഥാനത്തെത്തി.

kohli

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ കരിയര്‍ ബെസ്റ്റ് നേട്ടവുമായി നാല്‍പത്തിയേഴാമതാണ്. 27 സ്ഥാനങ്ങളാണ് ഒരൊറ്റ ഇന്നിംഗ്‌സിലെ ബൗളിംഗില്‍ ഭുവി ചാടിക്കടന്നത്. ബൗളിംഗില്‍ ആദ്യ പത്തില്‍ ഓഫ് സ്പിന്നര്‍ അശ്വിന്‍ മാത്രമാണ് ഇന്ത്യയുടെ പ്രതിനിധി. ബൗളിംഗില്‍ എട്ടാമതും ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ രണ്ടാമതുമാണ് ഈ ചെന്നൈ താരം.

ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടും മുമ്പ് തന്നെ വിരാട് കോലി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിമര്‍ശകര്‍ അവരുടെ പണി എടുത്താല്‍ മതി എന്നും തന്നെ ആരും ബാറ്റിംഗ് പഠിപ്പിക്കണ്ട എന്നുമായിരുന്നു കോലി അന്ന് പറഞ്ഞത്. ഒന്നോ രണ്ടോ കളികളില്‍ പരാജയപ്പെട്ടാല്‍ അതും പറഞ്ഞ് വിമര്‍ശകര്‍ രംഗത്തുവരുന്നതാണ് യുവതാരത്തെ ചൊടിപ്പിച്ചത്.

Story first published: Thursday, July 17, 2014, 12:39 [IST]
Other articles published on Jul 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+