വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, ഇത്തവണ നാണക്കേടിന്റെ! ധോണിക്കു ആശ്വാസം

ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം പുറത്തായത്

ഇന്ത്യന്‍ നായകന്‍ വിരാട് കോലി സെഞ്ച്വറിക്കു വേണ്ടിയുള്ള രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഇത്തവണ അറുതിയിടുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം വന്നതും പോയതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ഗോള്‍ഡന്‍ ഡെക്കായിട്ടാണ് കോലി ക്രീസ് വിട്ടത്.

ENG vs IND 1st Test | Virat Kohliക്കു വീണ്ടുമൊരു നാണക്കേടിന്റെ റെക്കോര്‍ഡ് | Oneindai Malayalam

നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്. ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു കോലിയുടെ വിലപ്പെട്ട വിക്കറ്റിനു അവകാശിയായത്.

 കോലിക്കു നാണക്കേട്

കോലിക്കു നാണക്കേട്

അഭിമാനിക്കാവുന്ന നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ കുറിച്ചിട്ടുള്ള കോലിക്കു പക്ഷെ ഇത്തവണ നാണക്കേടിന്റെ റെക്കോര്‍ഡാണ് പേറേണ്ടി വന്നിരിക്കുന്നത്. ടെസ്റ്റില്‍ കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ നായകനായി മാറിയിരിക്കുകയാണ് അദ്ദേഹം. ക്യാപ്റ്റനായ ശേഷം ടെസ്റ്റില്‍ ഇതു ഒമ്പതാം തവണയാണ് കോലി ആദ്യ ബോളില്‍ തന്നെ പുറത്തായത്.
ഈ മല്‍സരത്തിനു മുമ്പ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കൊപ്പം (എട്ടു ഗോള്‍ഡന്‍ ഡെക്ക്) റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി. എന്നാല്‍ ആന്‍ഡേഴ്‌സന്റെ ഉജ്ജ്വല ബൗളിങ് നോട്ടിങ്ഹാമില്‍ ഇന്ത്യന്‍ നായകനെ ലിസ്റ്റിലെ ഒന്നാമനാക്കുകയായിരുന്നു.
കോലി, ധോണി എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് (ഏഴു തവണ).

 കുംബ്ലെയുടെ നേട്ടത്തിനൊപ്പം

കുംബ്ലെയുടെ നേട്ടത്തിനൊപ്പം

കോലിയെ ഗോള്‍ഡന്‍ ഡെക്കായി പവലിയനിലേക്കു മടക്കിയതോടെ ആന്‍ഡേഴ്‌സന്‍ പുതിയൊരു നാഴികക്കല്ലിനൊപ്പമെത്തുകയും ചെയ്തു. ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ വിക്കറ്റ് നേട്ടത്തിനൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. 619 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം.
ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ഈ നേട്ടത്തിനൊപ്പമെത്താന്‍ രണ്ടു വിക്കറ്റുകളായിരുന്നു ആന്‍ഡേഴ്‌സനു വേണ്ടിയിരുന്നത്. ആദ്യ സെഷനില്‍ പക്ഷെ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാം സെഷനില്‍ ആന്‍ഡേഴ്‌സന്‍ ആഞ്ഞടിച്ചു. ഒരേ ഓവറിലെ അടുത്തടുത്ത ബോളുകൡ ചേതേശ്വര്‍ പുജാര (4), കോലി എന്നിവരെ മടക്കിയ അദ്ദേഹം കുംബ്ലെയുടെ, റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു.

 2014നു ശേഷം ആദ്യ വിക്കറ്റ്

2014നു ശേഷം ആദ്യ വിക്കറ്റ്

2014നു ശേഷം ഇതാദ്യമായിട്ടാണ് ടെസ്റ്റില്‍ കോലിയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. ഇതിനു മുമ്പ് 2014ല്‍ ഇന്ത്യ ഇംഗ്ലീഷ് പര്യടനം നടത്തിയപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ ടെസ്റ്റില്‍ അദ്ദേഹം ഇന്ത്യന്‍ നായകനെ വീഴ്ത്തിയിരുന്നു.
പിന്നീട് 2018ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ അഞ്ചു ടെസ്റ്റുകളിലും ആന്‍ഡേഴ്‌സനു കോലി പിടികൊടുത്തില്ല. മാത്രമല്ല ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട് ഇന്ത്യയില്‍ നാലു ടെസ്റ്റുകളുടെ പരമ്പര കളിച്ചപ്പോഴും ആന്‍ഡേഴ്‌സനു നിരാശയായിരുന്നു ഫലം. ഒടുവില്‍ 12 ടെസ്റ്റുകളുടെ കാത്തിരിപ്പിനു ശേഷം കോലിയെ ഇംഗ്ലീഷ് പേസ് ഇതിഹാസം പുറത്താക്കിയിരിക്കുകയാണ്.

 കോലി x ആന്‍ഡേഴ്‌സന്‍

കോലി x ആന്‍ഡേഴ്‌സന്‍

ഈ ടെസ്റ്റ് പരമ്പരയില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയത് കോലിയും ആന്‍ഡേഴ്‌സനും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. കാരണം 2014ലെ പര്യടനത്തില്‍ കോലിയുടെ ഉറക്കം കെടുത്തിയ ശേഷം ആന്‍ഡേഴ്‌സന് പിന്നീടൊരിക്കലും ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു മേല്‍ ആധിപത്യം നേടാനായിരുന്നില്ല. ഈ കാത്തിരിപ്പാണ് ഈ പരമ്പരയില്‍ അദ്ദേഹത്തിനെതിരേ ആദ്യ ബോളില്‍ തന്നെ പേസ് ഇതിഹാസം തീര്‍ത്തത്.
ടെസ്റ്റില്‍ ഇരുവരും തമ്മിലുള്ള കണക്കുള്‍ നോക്കിയാല്‍ ആദ്യത്തെ 111 ബോളില്‍ അഞ്ചു തവണ കോലിയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയിട്ടുണ്ട്. വിട്ടുകൊടുത്തതാവട്ടെ 30 റണ്‍സുമായിരുന്നു. അടുത്ത 454 ബോളില്‍ 206 റണ്‍സാണ് ആന്‍ഡേഴ്‌സനെതിരേ കോലി അടിച്ചെടുത്തത്. ഒരു തവണ പോലും വിട്ടു നല്‍കിയതുമില്ല. എന്നാല്‍ ഇന്നു ആദ്യ ബോളില്‍ തന്നെ ആന്‍ഡേഴ്‌സന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ കഥ കഴിച്ചിരിക്കുകയാണ്.

Story first published: Friday, August 6, 2021, 8:28 [IST]
Other articles published on Aug 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X