പാകിസ്താന്‍ ആരാധകര്‍ക്ക് വിരാട് കോലിയാണ് സൂപ്പര്‍.. കോലിക്ക് മുന്നില്‍ അഹമ്മദ് ഷെഹ്‌സാദ് ഒന്നുമല്ല!!
പാകിസ്താന്റെ വിരാട് കോലിയാണ് അഹമ്മദ് ഷെഹ്‌സാദ് എന്ന് ആരാധകര്‍ പറയാറുണ്ട്. കളിശൈലിയിലും ആക്രമണോത്സുകതയിലും ലുക്കിലും ചെറിയൊരു കോലിയാണ് ഷെഹ്‌സാദ്. എന്നാല്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യാനൊന്നും ഷെഹ്‌സാദ് ആയിട്ടില്ല. ഷെഹ്‌സാദുമായി താരതമ്യം ചെയ്യുന്നത് കോലിയെ അപമാനിക്കലാണ്. - പറയുന്നത് പാകിസ്താന്റെ ആരാധകര്‍ തന്നെയാണ്.

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ഓള്‍ പാകിസ്താന്‍ മീംസ് എന്ന ഐഡിയില്‍ നിന്നും ഷെഹ്‌സാദിന്റെയും കോലിയുടെയും ിചിത്രങ്ങളിട്ട് ആരാണ് നിങ്ങളുടെ ഫേവറിറ്റ് താരം എന്ന് ചോദിച്ചത്. ഷെഹ്ദാസിനെയാണ് ഇഷ്ടമെങ്കില്‍ റീട്വീറ്റ് ചെയ്യാനും കോലിയാണ് ഇഷ്ടതാരമെങ്കില്‍ ലൈക്ക് ചെയ്യാനുമായിരുന്നു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഓള്‍ പാകിസ്താന്‍ മീംസ് ആവശ്യപ്പെട്ടത്.
കേവലം 319 റീട്വീറ്റുകളാണ് അഹമ്മദ് ഷെഹ്‌സാദിന് അനുകൂലമായി കിട്ടിയത്. അതേസമയം കോലിയോടുള്ള ഇഷ്ടം പ്രഖ്യാപിച്ച് ആറായിരത്തി നാന്നൂറില്‍ പരം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തു. ഏതാണ് 21 ഇരട്ടി. ഇത് മാത്രമല്ല, കോലിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് പലരും കമന്‌റ് ചെയ്തത്. ഷെഹ്‌സാദിന്റെയും കോലിയുടെയും കരിയര്‍ റെക്കോര്‍ഡുകളും സെഞ്ചുറികളും ഇട്ട് എങ്ങനെ തോന്നി ഇങ്ങനെ ഒരു പോസ്റ്റിടാന്‍ എന്ന് ചോദിക്കുന്നവരും കുറവല്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications