For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആറ് ആഴ്ചയില്‍ അഞ്ച് ടെസ്റ്റ് കളിക്കുന്നത് തമാശയല്ല, ഉയര്‍ന്ന ഫിറ്റ്‌നസുള്ളവനും തളരും- വിരാട് കോലി

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെ രാത്രി ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു. ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ആഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. സെപ്തംബര്‍ 14നാണ് ഈ പരമ്പര അവസാനിക്കുക. അധികം വൈകാതെ തന്നെ ഐപിഎല്ലിന്റെ രണ്ടാം പാദം കളിക്കുന്നതിനായി ഇന്ത്യന്‍ ടീമിന് യുഎഇയിലേക്കും പോകേണ്ടിവരും.

ഇപ്പോഴിതാ തുടര്‍ച്ചയായി മത്സരം കളിക്കുന്നത് എത്ര ഫിറ്റ്‌നസുള്ള താരത്തെയും തളര്‍ത്തുമെന്നും ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമം വേണമെന്നും ആവിശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നിങ്ങള്‍ നോക്കുക. ആറ് ആഴ്ചയ്ക്കുള്ളില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കേണ്ടത്. ഇത് വെറും തമാശയല്ല.

എത്ര ഉയര്‍ന്ന കായിക ക്ഷമതയുള്ള താരത്തിനും വിശ്രമം വേണ്ടിവരും. ശാരീരികമായി മാത്രമല്ല മാനസികമായും വിശ്രമം വേണം. ഒരേ കാര്യം തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് മാനസികമായി പ്രയാസമുണ്ടാക്കും. നിങ്ങളുടെ മോശം യുവാവാണെങ്കില്‍ അതിനെ മറികടക്കുക പ്രയാസമാണ്. സഹതാരങ്ങളെയും എപ്പോഴും ഉന്മേഷത്തോടെ നിര്‍ത്തേണ്ടതായുണ്ട്'-കോലി പറഞ്ഞു.

viratkohli

ഇന്ത്യയെ സംബന്ധിച്ച് സമീപകാലത്തായി വളരെ തിരക്കേറിയ മത്സരക്രമമാണ്. ഐപിഎല്‍ പാതിവഴിയില്‍ നിന്നില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവുകയായിരുന്നു. ഇംഗ്ലണ്ടില്‍ ആറ് ടെസ്റ്റ് ആകെ ഇന്ത്യ കളിക്കുന്നുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇടവേളയുണ്ടെങ്കിലും ബയോബബിള്‍ സുരക്ഷയില്‍ കഴിയേണ്ടിവരുന്നത് താരങ്ങളെ സംബന്ധിച്ച് മാനസിക പ്രശ്‌നമുണ്ടാക്കുന്നതാണ്.

ഇംഗ്ലണ്ടിലേക്ക് താരങ്ങള്‍ക്ക് കുടുംബത്തെകൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നു. ഇത് വലിയ ആശ്വാസമാണ്. എങ്കിലും തുടര്‍ച്ചയായി മത്സരം കളിക്കുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത ഉണ്ടാക്കുന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ മൂന്നാം വാരം ഐപിഎല്‍ 2021 സീസണ്‍ പുനരാരംഭിച്ചേക്കും. യുഎഇയിലാണ് രണ്ടാം പാദം നടക്കുക. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പോകാനും സാധ്യതയുണ്ട്.

എന്നാല്‍ താരങ്ങള്‍ക്ക് വിശ്രമം അനിവാര്യമാണ്. ഒക്ടോബറിലും നവംബറിലുമായി ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയില്ലെങ്കില്‍ പരിക്കിന്റെ വെല്ലുവിളി ഇന്ത്യ നേരിടേണ്ട സാഹചര്യമുണ്ടാവും.

Story first published: Thursday, June 3, 2021, 9:14 [IST]
Other articles published on Jun 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+