IND vs AUS Test: അജിന്‍ക്യ രഹാനെയ്ക്ക് മികവ് കാട്ടാനുള്ള അവസരമാണിത്- വിരാട് കോലി
അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി കളിക്കുന്നത്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോലി നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ അവശേഷിക്കുന്ന മൂന്ന് മത്സരത്തിലും അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിക്കും. ഇപ്പോഴിതാ അജിന്‍ക്യ രഹാനെക്ക് ഉയര്‍ന്നുവരാനുള്ള മികച്ച അവസരമാണ് മുന്നിലുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കോലി.
'ഓസ്‌ട്രേലിയക്കെതിരേ മികച്ച പോരാട്ടം പുറത്തെടുക്കുകയാണ് ലക്ഷ്യം. മികച്ച താരങ്ങളുടെ കൂട്ടമാണ് ഇന്ത്യന്‍ ടീം. രഹാനെ പരിശീലന മത്സരത്തില്‍ നായകനെന്ന ജോലി മനോഹരമായി ചെയ്തു. ടീമിന്റെ ശക്തി എന്തെന്ന് അവന് അറിയാം. എന്റെ അഭാവത്തില്‍ നായകന്റെ ജോലി മനോഹരമായി രഹാനെ ചെയ്യുമെന്ന് ഉറപ്പുണ്ട്. നായകനായും ബാറ്റ്‌സ്മാനായും ഉയര്‍ന്നുവന്ന് മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള അവസരമാണിത്'-കോലി പറഞ്ഞു.
കോലി മടങ്ങുന്നത് നായകനെന്ന നിലയില്‍ രഹാനെയുടെ സമ്മര്‍ദ്ദം ഉയര്‍ത്തും. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടീമിലേക്ക് എത്തിയേക്കും. എന്നാല്‍ ടെസ്റ്റില്‍ കോലിയുടെ അഭാവം നികത്തുക എളുപ്പമാവില്ല. നാലാം നമ്പറില്‍ കോലിയുടെ പകരക്കാരനായി രഹാനെ ഇറങ്ങണമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ നാലാം നമ്പറിലേക്ക് കെ എല്‍ രാഹുലോ ശുബ്മാന്‍ ഗില്ലോ എത്താനും സാധ്യതയുണ്ട്.

ഇത്തവണത്തെ ഐപിഎല്ലില്‍ രഹാനെയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങാതിരുന്ന രഹാനെ സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. സ്ഥിരതയോടെ കളിക്കുന്നതില്‍ രഹാനെ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ടീമിനെയത് മോശമായി ബാധിക്കും.
ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോഡുള്ള കോലിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണ പകരം വീട്ടേണ്ടത് ഓസ്‌ട്രേലിയക്ക് അഭിമാന പ്രശ്‌നമാണ്. അതിനാല്‍ത്തന്നെ തടുത്തു നിര്‍ത്താന്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യക്ക് നടത്തേണ്ടി വരും.
ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന ഡേവിഡ് വാര്‍ണര്‍ രണ്ടാം ടെസ്റ്റില്‍ ഓസീസ് നിരയിലേക്ക് എത്തിയേക്കും. അത് കംഗാരുക്കളുടെ കരുത്തുയര്‍ത്തും. ഇന്ത്യന്‍ ടീമിലും രണ്ടാം മത്സരത്തില്‍ മാറ്റം ഉറപ്പാണ്. പൃത്ഥ്വി ഷായുടെ സ്ഥാനം തെറിച്ചേക്കും. ശുബ്മാന്‍ ഗില്‍,കെഎല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവര്‍ ടീമില്‍ ഇടം പിടിച്ചേക്കും. ആര്‍ അശ്വിന്റെ സ്പിന്‍ ബൗളിങ്ങും നിര്‍ണ്ണായകമാണ്. തിളങ്ങാനായില്ലെങ്കില്‍ കുല്‍ദീപ് യാദവ് ടീമില്‍ എത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications