സ്മിത്തിന് തുല്യം കോലി മാത്രം; മറ്റാരുമില്ലെന്ന് റിക്കി പോണ്ടിങ്
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മാസ്‌കരിക പ്രകടനത്തിന് പിന്നാലെ താരത്തെ പുകഴ്ത്തി മുന്‍ താരങ്ങളും രംഗത്തെത്തി. സ്മിത്ത് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണെന്നും സമകാലികരില്‍ ഇന്ത്യയുടെ വിരാട് കോലിമാത്രമാണ് തുല്യനെന്നും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് പറഞ്ഞു.
മറ്റൊരു താരവും സ്മിത്തിനോളം മികവില്ല. മറ്റു കളിക്കാരെ താരതമ്യം ചെയ്തു നോക്കൂ. ജോയ് റൂട്ടും, കെയ്ന്‍ വില്യംസണും ഇവര്‍ക്ക് താഴെയേ വരികയുള്ളു. സ്മിത്തിന്റെ പ്രകടനമികവിനെക്കുറിച്ച് താന്‍ ഏറെക്കാലമായി പറയുന്നതാണെന്നും പോണ്ടിങ് പറഞ്ഞു. ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ച്വറി നേടിയ സ്മിത്തിനെ മുന്‍ ഇംഗ്ലീഷ് താരം മൈക്കില്‍ വോനും പുകഴത്തിയിരുന്നു.

സ്മിത്തിന്റെ പ്രകടനമികവ് അദ്ദേഹത്തിന്റെ വാഗണ്‍ വീല്‍ നോക്കിയാല്‍ അറിയാമെന്ന് പോണ്ടിങ് പറഞ്ഞു. മൈതാനത്തിന്റെ എല്ലാ ഭാഗത്തും കളിക്കാന്‍ സ്മിത്ത് സാധിക്കുന്നു. ഏതുതരം ഷോട്ടുകളും സ്മിത്ത് അനായാസം കളിക്കുന്നതായി കാണാം. ഒരു കളിക്കാരനെന്ന നിലയില്‍ സ്മിത്ത് ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications