Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി തന്റെ ഇഷ്ടതാരം തന്നെ, പക്ഷെ ഈ കാര്യത്തില്‍ ശരിയാകാനുണ്ടെന്ന് അഫ്രീദി

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും പാക് താരം ഷാഹിദ് അഫ്രീദിയും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് ലോകത്തെ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. സമകാലികരില്‍ ഏറ്റവും മികച്ച താരമായ കോലി റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ താരം കൂടിയാണ്. വിരാട് കോലി തന്റെ ഇഷ്ട കളിക്കാരനാണെന്നാണ് അഫ്രീദി പറയുന്നത്.

എന്നാല്‍, കോലി മികച്ച കളിക്കാരനാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മെച്ചപ്പെടാനുണ്ടെന്ന് അഫ്രീദി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന പരമ്പര വലിയ ആവേശത്തോടെയാണ് കാണുന്നത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാന്‍ ഈ ഇന്ത്യന്‍ ടീമിന് കഴിയും. പക്ഷെ, കളിക്കാര്‍ ടീമെന്ന നിയില്‍ പോരാടണമെന്നും അഫ്രീദി വ്യക്തമാക്കി.

viratkohli

പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയുടെ ക്യാപ്റ്റന്‍സി സമീപകാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ കോലി ഏറെ പഠിക്കാനുണ്ടെന്ന് അഫ്രീദി പറഞ്ഞു. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലണ്ടിലും കോലിയുടെ ക്യാപ്റ്റന്‍സി നാം കണ്ടതാണ്. ഫീല്‍ഡ് വിന്യാസത്തിലും ബൗളിങ് മാറ്റത്തിലും മുന്നേറാനുണ്ട്. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിട്ട്. ക്യാപ്റ്റനെന്ന നിലയില്‍ പരിചയ സമ്പന്നത നേടാന്‍ സമയമെടുക്കുമെന്നും അഫ്രീദി വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ പരമ്പര കോലിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് സൂചന. മുന്‍നിര താരങ്ങളില്ലാത്ത ഓസ്‌ട്രേലിയ സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ടീമാണ്. അതുകൊണ്ടുതന്നെ പരമ്പരവിജയം ഇത്തവണ ഇന്ത്യയ്ക്ക് അസാധ്യമല്ല. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ക്കൂടി കോലി തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് പരമ്പര നേട്ടം കൈപ്പിടിയിലൊതുക്കാം.

Story first published: Friday, November 23, 2018, 14:36 [IST]
Other articles published on Nov 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+