വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു കളി തോറ്റെന്നു കരുതി ലോകം അവസാനിക്കില്ല, വിമര്‍ശകര്‍ക്ക് കോലിയുടെ മറുപടി

വെല്ലിങ്ടണ്‍: ഒരു കളി തോറ്റെന്നു കരുതി ലോകം അവസാനിക്കില്ല, വിമര്‍ശകര്‍ക്ക് മുഖമടച്ച മറുപടി നല്‍കി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലാന്‍ഡിന് എതിരെ നിരാശജനകമായ പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുത്തത്. ഇക്കാര്യത്തില്‍ കോലിക്ക് എതിരഭിപ്രായമില്ല. എന്നാല്‍ ഒരു മത്സരം തോറ്റപ്പോഴേക്കും ടീമിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് ഇന്ത്യന്‍ നായകന്റെ പക്ഷം.

Virat Kohli outlines attitude and character of Team India | Oneindia Malayalam
ലോകം അവസാനിക്കില്ല

ഒരു തോല്‍വികൊണ്ട് ലോകം അവസാനിക്കില്ല. ആദ്യ ടെസ്റ്റ് ഇന്ത്യ തോറ്റു; തോല്‍വി അംഗീകരിക്കുന്നു. അടുത്ത മത്സരം തലയുയര്‍ത്തിത്തന്നെ കളിക്കുമെന്ന് കോലി വ്യക്തമാക്കി. രാജ്യാന്തര തലത്തില്‍ കളിക്കുമ്പോള്‍ ജയം എളുപ്പുള്ള കാര്യമല്ല. മികവു കാട്ടിയില്ലെങ്കില്‍ എതിരാളികള്‍ തോല്‍പ്പിക്കും. ആദ്യം തോല്‍വി അംഗീകരിക്കാന്‍ പഠിക്കണം. എങ്കില്‍ മാത്രമേ ടീമിന് വ്യക്തിത്വമുണ്ടാവുകയുള്ളൂ, കോലി പറഞ്ഞു.

ചെവികൊടുക്കാറില്ല

എന്തായാലും പുറത്തുനടക്കുന്ന ചര്‍ച്ചകള്‍ക്കൊന്നും ടീം ഇന്ത്യ ചെവികൊടുക്കാറില്ലെന്ന് ഇന്ത്യന്‍ നായകന്‍ അറിയിച്ചു. പുറമെ നിന്നുള്ള അഭിപ്രായങ്ങള്‍ ഗൗരവപൂര്‍വം എടുത്തിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാമതെത്താന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല. ഏഴാം സ്ഥാനത്തോ എട്ടാം സ്ഥാനത്തോ മാത്രമാകും ടീം തുടരുക. അതുകൊണ്ട് പുറമേക്കാര്‍ എന്തുപറയുന്നു എന്നാലോചിച്ച് ടീം ഇന്ത്യ തലപുകയ്ക്കാറില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കി.

ചെയ്യേണ്ടത് ഒരു കാര്യം

തോല്‍വി അംഗീകരിക്കാന്‍ ടീമിന്് ബുദ്ധിമുട്ടില്ല. മികവ് പുലര്‍ത്താതിരുന്നതുകൊണ്ടാണ് ഇന്ത്യ ന്യൂസിലാന്‍ഡിനോട് തോറ്റത്. എന്നുകരുതി ഒറ്റരാത്രികൊണ്ട് തങ്ങള്‍ മോശക്കാരാവുന്നില്ല — കോലി ഓര്‍മ്മിപ്പിച്ചു.

വിമര്‍ശകരുടെ വായടപ്പിക്കണമെങ്കില്‍ ഇനി ഒരു കാര്യമേ ചെയ്യാനുള്ളൂ, ക്രൈസ്റ്റ്ചര്‍ച്ചില്‍ അടുത്ത ടെസ്റ്റ് ജയിക്കണം. ടീം കൂടുതല്‍ അധ്വാനിക്കും. ഇക്കാലമത്രയും കളിച്ച രീതിയില്‍ത്തന്നെ മുന്നോട്ടു പോകും. തുടര്‍ച്ചയായ ജയങ്ങള്‍ക്കിടയില്‍ ഒരു ടെസ്റ്റ് മാത്രമാണ് ടീം തോറ്റത്. ഒരു തോല്‍വികൊണ്ട് ടീമിനെ എഴുതിത്തള്ളുന്നത് ശരിയല്ല, കോലി ചൂണ്ടിക്കാട്ടി.

പോരായ്മ

ഇതേസമയം, ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ മിന്നും പ്രകടനത്തെ പ്രശംസിക്കാനും ഇന്ത്യന്‍ നായകന്‍ വിട്ടുപോയില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ താളംതെറ്റിക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്കായി. ഏറെനേരം എതിര്‍ ടീമിന് മികച്ച രീതിയില്‍ പന്തെറിയാന്‍ അനുവദിച്ചത് ഇന്ത്യയുടെ ഭാഗത്തു സംഭവിച്ച പിഴവാണ്. കൂട്ടുകെട്ടുകള്‍ കണ്ടെത്തി ന്യൂസിലാന്‍ഡ് ബൗളര്‍മാരുടെ ആത്മവിശ്വാസം കെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയി, കോലി സൂചിപ്പിച്ചു.

Most Read: രണ്ടാം ടെസ്റ്റ് ജയിക്കാന്‍ ഈ ടീം പോരാ.. ഇന്ത്യന്‍ ടീം മാറണം!! ആ താരത്തെ കളിപ്പിക്കണമെന്ന് സ്റ്റൈറിസ്

രണ്ടാം ടെസ്റ്റ്

പരമ്പരയില്‍ ആദ്യ മത്സരം തോറ്റെങ്കിലും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ പ്രഥമ സ്ഥാനത്ത് തുടരുകയാണ്. ന്യൂസിലാന്‍ഡിന്റെ കാര്യമെടുത്താല്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ജയം മാത്രമാണ് കിവികളുടേത്. ഇതേസമയം, വെല്ലിങ്ടണ്‍ ജയത്തോടെ പട്ടികയില്‍ 60 പോയിന്റ് ടീം കരസ്ഥമാക്കിയിട്ടുണ്ട്. ഫെബ്രുവരി 29 -ന് ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്‌ലി ഓവല്‍ ഗ്രൗണ്ടില്‍ വെച്ചാണ് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ്.

Story first published: Monday, February 24, 2020, 17:37 [IST]
Other articles published on Feb 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X