വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്‍ചാ' ജോടിയെ കളിപ്പിക്കുമോ?

Only one spot up for grabs in pace attack for T20 World Cup Says Virat Kohli | Oneindia Malayalam

ഹൈദരാബാദ്: അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ യുസ്‌വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും ഒരുമിച്ചു കളിപ്പിക്കുമോ? കഴിഞ്ഞകാലംവരെ ഇരുവരും ട്വന്റി-20 ടീമില്‍ പതിവുകാരായിരുന്നു. രണ്ടുപേരും ബാറ്റ്‌സ്മാന്മാരെ വട്ടംകറക്കുന്ന കൈക്കുഴ സ്പിന്നര്‍മാര്‍. എന്നാല്‍ ഫോമിന് ചെറിയ മങ്ങലേറ്റതോടെ കുല്‍ദീപിനെ ടീം ഇന്ത്യ ഒഴിവാക്കി.

കുൽചാ സഖ്യം

ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് കുല്‍ദീപ് യാദവ് അവസാനമായി ട്വന്റി-20 കളിച്ചത്. കുല്‍ദീപിന്റെ ഒഴിവില്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യയ്ക്കായി കളിച്ചു. എന്തായാലും വെസ്റ്റ് ഇന്‍ഡീസിന് എതിരെ നടക്കുന്ന ഹോം പരമ്പരയില്‍ 'കുല്‍ചാ' ജോടി വീണ്ടും ഒരുമിച്ചത് കാണാം.കളത്തില്‍ ഇരുവരും ഒന്നിച്ച് കളിച്ചപ്പോഴെക്കെ ജയിച്ച ചരിത്രമാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്.

കൈക്കുഴ സ്പിന്നർമാർ

നിലവില്‍ പത്തു ട്വന്റി-20 മത്സരങ്ങള്‍ കുല്‍ദീപും ചാഹലും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട് (പത്തില്‍ എട്ടും ഇന്ത്യ ജയിച്ചു). ഇരുവരും ചേര്‍ന്ന് വീഴ്ത്തിയതാകട്ടെ 41 വിക്കറ്റുകളും. നാലു വിക്കറ്റ് നേട്ടം മൂന്നു തവണയും അഞ്ചു വിക്കറ്റ് നേട്ടം ഒരു തവണയും കുല്‍ചാ സഖ്യം ഇതുവരെ കുറിച്ചുകഴിഞ്ഞു. ഇതൊക്കെയാണെങ്കിലും ലോകകപ്പ് മുന്‍നിര്‍ത്തി ഇനിയങ്ങോട്ട് രണ്ടു കൈക്കുഴ സ്പിന്നര്‍മാരെ ഒരേസമയം കളിപ്പിക്കുന്നത് ആഢംബരമായിരിക്കും. പറഞ്ഞതു മറ്റാരുമല്ല, നായകന്‍ കോലി തന്നെ.

Most Read: ഇന്ത്യ vs വിന്‍ഡീസ്: കരീബിയന്‍ കശാപ്പിന് കോലിപ്പട... എല്ലാ കണ്ണും സഞ്ജുവില്‍, പന്തിന് ഡു ഓര്‍ ഡൈ

ഏറ്റവും മികച്ച ഫോമിൽ

പ്ലേയിങ് ഇലവനില്‍ കുല്‍ദീപിനെയും ചാഹലിനെയും ഒരേസമയം കളിപ്പിക്കാന്‍ സാധ്യത കുറവാണെന്ന് വിരാട് കോലി അറിയിച്ചു. രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സ്‌ക്വാഡില്‍ വൈവിധ്യം കൊണ്ടുവരുമെന്നും ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 -യ്ക്ക് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

നിലവില്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജയുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും താരം തിളങ്ങിനില്‍ക്കുന്നു. ഓസ്‌ട്രേലിയയുടെ വലിയ ഗ്രൗണ്ടുകളില്‍ ജഡേജയുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കോലി പറഞ്ഞു.

സാധ്യത കുറവ്

അടുത്തവര്‍ഷം ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യ എങ്ങനെ ഇറങ്ങണമെന്ന കാര്യത്തില്‍ കോലിക്ക് വ്യക്തമായ ധാരണയുണ്ട്. ടീം സന്തുലിതമായിരിക്കണം. പ്ലേയിങ് ഇലവനില്‍ രണ്ടു കൈക്കുഴ സ്പിന്നര്‍മാര്‍ക്കുള്ള സാധ്യത കുറവാണ്. പ്രധാനമായും ജഡേജയോ വാഷിങ്ടണ്‍ സുന്ദറോ ആയിരിക്കും രണ്ടാം സ്പിന്നറുടെ സ്ലോട്ട് തികയ്ക്കുക. ഇതേസമയം, സാഹചര്യം ആവശ്യപ്പെട്ടാല്‍ കുല്‍ദീപിനെയും ചാഹലിനെയും ഒരേ മത്സരത്തില്‍ ഇന്ത്യ പങ്കെടുപ്പിക്കും, കോലി കൂട്ടിച്ചേര്‍ത്തു.

Most Read: ഇന്ത്യ vs വിന്‍ഡീസ്: കോലിയെ പുറത്താക്കാന്‍ രണ്ടു വഴി മാത്രം... തന്ത്രം വെളിപ്പെടുത്തി കോച്ച്

ആറു ബൌളർമാർ

എന്തായാലും ബൗളിങ് വിഭാഗത്തില്‍ ആറു പേരെ നിലനിര്‍ത്താനാണ് കോലിയുടെ തീരുമാനം.
അഞ്ചു ബൗളര്‍മാരെയും കൊണ്ട് ട്വന്റി-20 കളിക്കുന്നത് തെറ്റായ സമീപനമാണ്. കാരണം അഞ്ചു പേര്‍ക്കും നാലു വീതം ഓവറുകള്‍ മികവോടെ എറിയാന്‍ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ല. ഇവിടെയാണ് ആറാം ബൗളര്‍ ടീമിന് മുതല്‍ക്കൂട്ടാവുകയെന്ന് നായകന്‍ കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, December 6, 2019, 11:53 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X