വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ നിന്നും എന്നു വിരമിക്കും? മനസു തുറന്ന് വിരാട് കോലി

ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സുമായി വിരാട് കോലി നടത്തിയ ഇന്‍സ്റ്റഗ്രാം സംഭാഷണമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. എത്ര നാളുകള്‍ കൂടി ഇനി ക്രിക്കറ്റ് കളിക്കും? ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നല്‍കിയ മറുപടി ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

ക്രിക്കറ്റില്‍ നിന്നും എന്നു വിരമിക്കും? മനസു തുറന്ന് വിരാട് കോലി

'എത്ര നാളുകള്‍ക്കൂടി കളിക്കാനാവും? ഇക്കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചുതുടങ്ങി. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും ഞാന്‍ ഒരുപോലെ കളിക്കുകയാണ്. ഐപിഎല്ലും ഇതില്‍ ഉള്‍പ്പെടും. ആറു വര്‍ഷത്തോളമായി ക്യാപ്റ്റന്‍സിയും കൊണ്ടുനടക്കുന്നു. ഒരേ ഊര്‍ജ്ജം നിലനിര്‍ത്തി മുന്നോട്ടുപോവുക വിഷമകരമാണ്', കോലി ചൂണ്ടിക്കാട്ടി.

Most Read: ഓള്‍ടൈം ഏകദിന ഇലവന്‍- ധോണി നയിക്കും, ഇന്ത്യയില്‍ നിന്ന് നാലു പേര്‍... സെവാഗും യുവരാജുമില്ല!Most Read: ഓള്‍ടൈം ഏകദിന ഇലവന്‍- ധോണി നയിക്കും, ഇന്ത്യയില്‍ നിന്ന് നാലു പേര്‍... സെവാഗും യുവരാജുമില്ല!

'അടുത്ത രണ്ടോ മൂന്നോ വര്‍ഷം ഈ നിലയില്‍ത്തന്നെ തുടരും. അടുത്ത ഏകദിന ലോകകപ്പ് വരെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. ലോകകപ്പിന് ശേഷം ഞാന്‍ സ്വയം വിലയിരുത്തും, ഏതെല്ലാം ഫോര്‍മാറ്റുകളില്‍ തുടരണമെന്ന്', കോലി കൂട്ടിച്ചേര്‍ത്തു. ടീം ഇന്ത്യയുടെ തിരക്കേറിയ മത്സരക്രമത്തെ കുറിച്ചും വിരാട് കോലിക്ക് പരിഭവമുണ്ട്.

ക്രിക്കറ്റില്‍ നിന്നും എന്നു വിരമിക്കും? മനസു തുറന്ന് വിരാട് കോലി

കഴിഞ്ഞ മൂന്നു സീസണില്‍ താന്‍ ശരിക്കും കഷ്ടപ്പെട്ടെന്ന് കോലി പറയുന്നു. തുടരെയുള്ള മത്സരങ്ങള്‍ ശരീരത്തെയും മനസ്സിനെയും തളര്‍ത്തും. അതുകൊണ്ടാണ് അടുത്തകാലത്തായി ഇടവേളകള്‍ കൂടുതലായി എടുക്കുന്നത്. ട്വന്റി-20 മത്സരമോ ഏകദിന പരമ്പരയോ വിശ്രമത്തിന്റെ ഭാഗമായി നഷ്ടപ്പെടുത്തും. ഇതേസമയം, ടെസ്റ്റ് ക്രിക്കറ്റ് നഷ്ടപ്പെടുത്താന്‍ സാധിക്കില്ലെന്ന് കോലി വ്യക്തമാക്കി.

Most Read: ടി20യിലെ മികച്ച ഓപ്പണിങ് ജോടിയെ തിരഞ്ഞെടുത്ത് മൂഡി, ഇന്ത്യ-ഓസീസ് സഖ്യം... ഐപിഎല്‍ ക്യാപ്റ്റന്‍മാര്‍Most Read: ടി20യിലെ മികച്ച ഓപ്പണിങ് ജോടിയെ തിരഞ്ഞെടുത്ത് മൂഡി, ഇന്ത്യ-ഓസീസ് സഖ്യം... ഐപിഎല്‍ ക്യാപ്റ്റന്‍മാര്‍

മുന്‍പ് അടുപ്പിച്ച മത്സരക്രമത്തിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കിയ താരമാണ് കെവിന്‍ പീറ്റേഴ്‌സണ്‍. ഐപിഎല്‍ കാലത്ത് ഇസിബി സംഘടിപ്പിക്കുന്ന പര്യടനങ്ങളോട് പീറ്റേഴ്‌സണിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്തായാലും കോലിയുമായുള്ള പീറ്റേഴ്‌സണിന്റെ പുതിയ സംഭാഷണം ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ച ചെയ്യുകയാണ്.

കോലിയുടെ കാര്യമെടുത്താല്‍ 86 ടെസ്റ്റ് മത്സരങ്ങളും 248 ഏകദിനങ്ങളും 82 ട്വന്റി-20 മത്സരങ്ങളും ഇന്ത്യയ്ക്കായി ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് വിരാട് കോലി. നിലവില്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടക്കുമോയെന്ന് അനിശ്ചിതത്വമുണ്ട്.

Story first published: Saturday, April 4, 2020, 17:35 [IST]
Other articles published on Apr 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X