Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് ഞങ്ങളെ തോല്‍പ്പിച്ചു, അവര്‍ ഇത് നടപ്പിലാക്കണം, ഐസിസിയോട് കോലിക്ക് പറയാനുള്ളത് ഇങ്ങനെ

ലണ്ടന്‍: ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയില്‍ ഐസിസിക്കും ഉത്തരവാദിത്തമുണ്ടെന്ന് വിരാട് കോലി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഏറ്റവും നന്നായി കളിച്ച ടീമാണ്. എന്നിട്ടും ഒരൊറ്റ മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താവേണ്ടി വരുന്നത് ഹൃദയഭേദകമാണെന്നും കോലി പറയുന്നു. അതുകൊണ്ട് ലോകകപ്പിന്റെ നിയമങ്ങള്‍, പ്രത്യേകിച്ച് നോക്കൗട്ട് നിയമങ്ങള്‍ മാറ്റണമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ആരാധകര്‍ ഈ വിഷയത്തില്‍ നേരത്തെ തന്നെ ഐസിസിക്കെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെ മഹേന്ദ്ര സിംഗ് ധോണിയെ ഐസിസി റണ്ണൗട്ടായതിനെ ട്രോളുകയും ചെയ്തിരുന്നു. ഇത് കൂടുതല്‍ വിഷയത്തിനും കാരണമായിരുന്നു. ധോണി ഔട്ടാവുമ്പോള്‍ സര്‍ക്കിളിന് പുറത്ത് അഞ്ച് പേര്‍ ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പവര്‍ പ്ലേയില്‍ നാല് ഫീല്‍ഡര്‍മാര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. ഇത് നോബോളാണെന്ന് ഉറപ്പാണ്.

ഐപിഎല്‍ മോഡല്‍ വേണം

ഐപിഎല്‍ മോഡല്‍ വേണം

ഐപിഎല്‍ മാതൃക നോക്കൗട്ട് മത്സരങ്ങളില്‍ നടപ്പാക്കാന്‍ ഐസിസി തയ്യാറാവണമെന്ന് കോലി ആവശ്യപ്പെട്ടു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി എത്തുന്ന ടീം ഇങ്ങനെ പുറത്താവുന്നത് എന്തൊരു നിരാശയാണ് നല്‍കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനം നിരവധി പേര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എന്നാല്‍ ആദ്യ 45 മിനുട്ടില്‍ തന്നെ ടീം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ഐപില്ലിലെ പോലെ ഒന്നാം സ്ഥാനത്തുള്ള ടീം തോറ്റാല്‍ മറ്റൊരു പ്ലേ ഓഫിന് കൂടി അവസരമുണ്ടാകണമെന്നും കോലി പറഞ്ഞു.

നടപ്പാക്കിയേ മതിയാവൂ

നടപ്പാക്കിയേ മതിയാവൂ

ലോകകപ്പ് വലിയ ടൂര്‍ണമെന്റാണ്. ഭാവിയില്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കേണ്ടി വരും. പക്ഷേ ഇപ്പോള്‍ അതെനിക്ക് പറയാനാവില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തുന്നത് വലിയ കാര്യമാണ്. ടൂര്‍ണമെന്റിന്റെ ഗൗരവ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ രണ്ടാമതൊരു പ്ലേ ഓഫിന് കൂടി അര്‍ഹത ഉണ്ടാവണം. പക്ഷേ എപ്പോള്‍ ഇത് നടപ്പാക്കാനാവുമെന്ന് ഐസിസി തീരുമാനിക്കണമെന്നും കോലി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ നിയമത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് സെമി ഫൈനലുകള്‍ നിരാശ സമ്മാനിക്കാനുള്ള സാധ്യത കൂടുതലാണെന്നും കോലി പറയുന്നു.

ജഡേജ ലോകോത്തര താരം

ജഡേജ ലോകോത്തര താരം

രവീന്ദ്ര ജഡേജ ലോകോത്തര താരമാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി അദ്ദേഹത്തിന് സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളല്ല ജഡേജയുടെ ഫോമിന് പിന്നിലെന്ന് കോലി പറയുന്നു. അദ്ദേഹം പ്രതിഭാശാലിയാണ് താരമാണ്. സെമിയില്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് അവസാനിക്കാന്‍ പോകുകയാണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നു. എന്നാല്‍ എല്ലാ ്ര്‍ത്ഥത്തിലും അദ്ദേഹം കളി മാറ്റിമറിച്ചു. ജഡേജയ്‌ക്കൊപ്പം പത്ത് വര്‍ഷമായി കളിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് ഇതെന്നും കോലി പറഞ്ഞു.

അവസാന ശ്വാസം വരെ

അവസാന ശ്വാസം വരെ

അവസാന ശ്വാസം വരെ ഇന്ത്യന്‍ ടീമിനായി പൊരുതുമെന്ന് ജഡേജ പറയുന്നു. ക്രിക്കറ്റാണ് എന്നെ എല്ലാ സമയത്തും എന്നെ ഉയര്‍ത്തി കൊണ്ടുവന്നത്. എല്ലാ സമയത്തും ഞാന്‍ മോശം പ്രകടനം നടത്തുമ്പോള്‍ എന്നെ തിരിച്ചുവരാന്‍ സഹായിച്ചത് ക്രിക്കറ്റാണ്. ഇതിന് എന്നെ പ്രാപ്തനാക്കിയത് എന്റെ ആരാധകരാണ്. അവരാണ് എന്റെ ആത്മവിശ്വാസം. അവര്‍ക്ക് വേണ്ടിയും ടീമിന് വേണ്ടിയും ഞാന്‍ എക്കാലവും പൊരുതുമെന്നും ജഡേജ പറഞ്ഞു.

Story first published: Thursday, July 11, 2019, 20:46 [IST]
Other articles published on Jul 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+