Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരാണോ ഫേവറിറ്റുകള്‍....ഇതെന്താണ് ഇങ്ങനെ, ഇന്ത്യന്‍ നായകന്റെ ചോദ്യം ഇങ്ങനെ

Everyone surprised by England's performance in home conditions

ലണ്ടന്‍: ഫേവറിറ്റുകളായ ഇംഗ്ലണ്ട് താന്‍ പ്രതീക്ഷിച്ച രീതിയിലല്ല ലോകകപ്പില്‍ കളിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ട് ഇങ്ങനെ തകരുമെന്ന് പ്രതീക്ഷിച്ചില്ല. താന്‍ അതില്‍ വലിയ അദ്ഭുതത്തിലാണെന്നും കോലി പറഞ്ഞു. ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമായിട്ടാണ് ഇംഗ്ലണ്ടിനെ കണ്ടിരുന്നത്. തുടര്‍ച്ചയായി വന്ന തോല്‍വികളാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. ശ്രീലങ്കയോടും ഓസ്‌ട്രേലിയയോടുമാണ് ഇംഗ്ലണ്ട് തുടര്‍ച്ചയായി തോറ്റത്.

1

നാട്ടിലെ സാഹചര്യം ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ ഞാന്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് പറഞ്ഞ പോലെ സമ്മര്‍ദത്തെ അതിജീവിക്കുന്നവര്‍ക്കാണ് വിജയിക്കാന്‍ സാധിക്കുക. ഇംഗ്ലണ്ടിന് അതിന് സാധിക്കാത്തത് കൊണ്ടാണ് അവര്‍ പരാജയപ്പെട്ടത്. ചെറിയ സ്‌കോറുകള്‍ പോലും നേടുന്നവര്‍ വിജയിക്കുന്നതാണ് ഇപ്പോള്‍ ടൂര്‍ണമെന്റില്‍ കാണുന്നതെന്നും കോലി പറഞ്ഞു.

ഇന്ത്യക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. അതില്‍ നിന്ന് ഒരു കാര്യം മനസ്സിലായി. വിജയിച്ചു എന്ന് ഉറപ്പിച്ച് കൊണ്ട് ഒരു മത്സരത്തെയും സമീപിക്കരുതെന്ന് അതിലൂടെ മനസ്സിലായെന്നും കോലി പറഞ്ഞു. അതേസമയം സമ്മര്‍ദം തനിക്കും ഉണ്ടാവാറുണ്ടെന്നും, എന്നാല്‍ താന്‍ സമ്മര്‍ദത്തെ ഒളിപ്പിച്ച് വെക്കാറാണ് ഉള്ളതെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു. അത് തനിക്ക് കൂടുതല്‍ നന്നായി കളിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും കോലി വ്യക്തമാക്കി.

സമ്മര്‍ദ സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ ഏറ്റവും നല്ല പ്രകടനം നടത്താന്‍ എനിക്കാവും. പലര്‍ക്കും അടിപതറിയേക്കാം. പക്ഷേ സമ്മര്‍ദമില്ലാതെ എനിക്ക് കളിക്കാനറിയില്ലെന്നും കോലി പറഞ്ഞു. അതേ സമ്മര്‍ദം തന്നെയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനെ കുടുക്കിയതെന്നും കോലി പറഞ്ഞു. അതേസമയം ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ പരിക്കില്‍ നിന്ന് മുക്തനായി വരികയാണെന്നും, അദ്ദേഹം തിരിച്ചുവന്നാല്‍ ആരെ ടീമില്‍ നിന്ന് മാറ്റുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണെന്നം കോലി വ്യക്തമാക്കി.

Story first published: Sunday, June 30, 2019, 17:05 [IST]
Other articles published on Jun 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+