Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധൈര്യത്തോടെ പോരാടുക; കൊറോണയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി വിരാട് കോലി

മുംബൈ: കൊറോണ വൈറസ് വ്യാപനം ലോകത്തിന്റെ എല്ലാ മേഖലകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. കായിക ലോകത്തെ നിശ്ചലമാക്കുന്ന തരത്തിലാണ് കൊറോണയുടെ വ്യാപനം. ലോകത്തിന്റെ നിലനില്‍പ്പിനെത്തന്നെ ആശങ്കയിലാഴ്ത്തുന്ന കൊറോണയ്‌ക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ധൈര്യമായിരിക്കേണ്ട സമയമാണിതെന്നും കൊറോണയ്‌ക്കെതിരേ പോരാടണമെന്നുമാണ് കോലി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം.

ധൈര്യത്തോടെ പോരാടുക; കൊറോണയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി വിരാട് കോലി

വേണ്ടത്ര മുന്‍കരുതല്‍ എടുക്കണമെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലതെന്ന് ഓര്‍ക്കണമെന്നും എല്ലവരും സുരക്ഷിതമായി ഇരിക്കാനും കോലി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്നുകൊണ്ടിരുന്ന ഏകദിന പരമ്പര കൊറോണ വൈറസിനെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. രണ്ടാം മത്സരം ലഖ്നൗവില്‍ നടത്തുന്നതിനായി താരങ്ങള്‍ എത്തിയെങ്കിലും കൊറോണ ഭീകരമായി പടരുന്ന സാഹചര്യത്തില്‍ പരമ്പര ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

കൊറോണയുടെ സാഹചര്യത്തില്‍ ഐപിഎല്ലും മാറ്റിവെച്ചിട്ടുണ്ട്.ഈ മാസം 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ഏപ്രില്‍ 15ലേക്കാണ് മാറ്റിയത്. കൊറോണ വൈറസ് പടരുന്നതിനാല്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15വരെ ഇന്ത്യയില്‍ വിദേശികള്‍ പ്രവേശിക്കില്ല. ഇതോടെ ഐപിഎല്ലില്‍ വിദേശ താരങ്ങള്‍ക്ക് എത്താന്‍ സാധിക്കാതെ വരും. ഇത് വിലയിരുത്തിയാണ് ഐപിഎല്‍ മാറ്റിവെച്ചത്. മിക്ക ടീമുകളും ഇതിനോടകം പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ വൈറസ് വ്യാപിക്കുന്നതിനാല്‍ താരങ്ങളെല്ലാം പരിശീലനം നിര്‍ത്തിവെച്ചിട്ടുണ്ട്.

ധൈര്യത്തോടെ പോരാടുക; കൊറോണയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി വിരാട് കോലി

ഇന്ത്യക്ക് പുറത്തുള്ള എല്ലാ കായിക മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചുകഴിഞ്ഞു.ആഴ്‌സണല്‍ കോച്ചും റയല്‍ മാഡ്രിഡ്,യുവന്റസ് താരങ്ങളുമെല്ലാം കൊറോണ നിരീക്ഷണത്തിലാണുള്ളത്.

ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ യുവന്റസിന്റെ ഡിഫന്റര്‍ ഡാനിയല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥീരീകരിച്ചിരുന്നു. ഇതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങളെല്ലാം നിരീക്ഷണിത്തിലാണ്. അതേ സമയം താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ക്ലബ്ബ് വ്യക്തമാക്കുന്നത്. റുഗാനിയുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി നിരീക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും യുവന്റസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ധൈര്യത്തോടെ പോരാടുക; കൊറോണയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി വിരാട് കോലി

കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍ മിലാന്‍-യുവന്റസ് മത്സരത്തില്‍ റുഗാനിയും പങ്കെടുത്തിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഏപ്രില്‍ 3വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് താരങ്ങളും കൊറോണ നിരീക്ഷണത്തിലാണ്. റയലിന്റെ ബാഡ്മിന്റണ്‍ ടീം താരത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ബാസ്‌ക്കറ്റ് ബോള്‍ ടീമുമൊത്ത് ഫുട്‌ബോള്‍ ടീം പരിശീലനം നടത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story first published: Monday, March 16, 2020, 15:28 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+