Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റണ്‍ മെഷീനായി വിരാട് കോലി; ടി20യില്‍ മറ്റൊരും മുന്നിലില്ല, റെക്കോര്‍ഡും സ്വന്തമാക്കി

റണ്‍ മെഷീനായി വിരാട് കോലി

ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ടി20 ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമായി. കുട്ടി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ കളിക്കാരന്‍ എന്ന ബഹുമതിയാണ് കോലി സ്വന്തമാക്കിയത്. കഴിഞ്ഞദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 67 റണ്‍സെടുത്ത കോലി സുരേഷ് റെയ്‌നയെ മറികടന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ ആയി.

virat

സുരേഷ് റെയ്‌ന ആകെ 309 മത്സരങ്ങളില്‍നിന്നും 8145 റണ്‍സ് നേടിയപ്പോള്‍ വിരാട് കോലി 8175 റണ്‍സുമായി മുന്നിലെത്തി. ഐപിഎല്ലില്‍ മാത്രം വിരാട് കോലി 5218 റണ്‍സ് നേടിയിട്ടുണ്ട്. 67 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നും 2263 റണ്‍സും സ്വന്തമാക്കി. ഐപിഎല്ലില്‍ 4 സെഞ്ച്വറിയും 35 അര്‍ധസെഞ്ച്വറിയും സ്വന്തമായുള്ളപ്പോള്‍ ഇന്ത്യയ്ക്കുവേണ്ടി 20 അര്‍ധശതകങ്ങളും നേടി.

റെയ്‌നയേക്കാള്‍ 48 ഇന്നിങ്‌സുകള്‍ കുറച്ചുകളിച്ചാണ് കോലി മുന്നിലെത്തിയിരിക്കുന്നത്. ക്രിസ് ഗെയ്ല്‍ ബ്രണ്ടന്‍ മക്കുല്ലം, കീറോണ്‍ പൊള്ളാര്‍ഡ്, ഷൊയബ് മാലിക്ക്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ദില്ലി, ഇന്ത്യ, ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കുവേണ്ടി കോലി കളിച്ചിട്ടുണ്ട്. 2016ല്‍ ഐപിഎല്ലില്‍ 973 റണ്‍സ് നേടിയതാണ് കോലിയുടെ മികച്ച പ്രകടനം.

Story first published: Sunday, April 14, 2019, 12:14 [IST]
Other articles published on Apr 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+