വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിക്കി പോണ്ടിങ്ങിനൊപ്പം എത്താന്‍ വിരാട് കോലി, ഒരു കൈയ്യകലത്തില്‍ പുതിയ റെക്കോര്‍ഡ്

Virat Kohli one century shy of equalling Ricky Ponting in list of most tons as Test skipper

ആന്റിഗ്വ: ലോകകപ്പില്‍ അഞ്ചു തവണയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അര്‍ധ സെഞ്ചുറി കടന്നത്. പക്ഷെ ഇതിലൊന്ന് പോലും സെഞ്ചുറിയാക്കി മാറ്റാന്‍ കോലിക്കായില്ല. എന്നാല്‍ ഈ ക്ഷീണം വിന്‍ഡീസുമായുള്ള ഏകദിനത്തില്‍ താരം തീര്‍ത്തു. കളിച്ച രണ്ടു ഏകദിനത്തിലും സെഞ്ചുറി തികച്ചാണ് കോലി ക്രീസ് വിട്ടത്.

കോലി

ഇനി രണ്ടു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സെഞ്ചുറി മികവ് ടെസ്റ്റിലും ആവര്‍ത്തിക്കാനായാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്‍ടിങ്ങുമായാകും വിരാട് കോലി പുതിയ നാഴികക്കല്ല് പങ്കിടുക. കരിയറില്‍ 19 സെഞ്ചുറികളാണ് ടെസ്റ്റ് നായകനായി പോണ്‍ടിങ് കുറിച്ചിട്ടുള്ളത്. നിലവില്‍ കോലിയുടെ നേടിയതാകട്ടെ 18 സെഞ്ചുറിയും.

<strong>കോലിയോ, സ്മിത്തോ ശരിക്കും കിങ്? അക്തര്‍ പറയുന്നു... മൂന്നു വര്‍ഷം കഴിഞ്ഞാല്‍ അവനാവും ബെസ്റ്റ്</strong>കോലിയോ, സ്മിത്തോ ശരിക്കും കിങ്? അക്തര്‍ പറയുന്നു... മൂന്നു വര്‍ഷം കഴിഞ്ഞാല്‍ അവനാവും ബെസ്റ്റ്

ആന്റിഗ്വയില്‍ വിന്‍ഡീസിനെതിരെ സെഞ്ചുറി തികയ്ക്കുകയാണെങ്കില്‍ പോണ്‍ടിങ്ങിനൊപ്പം റെക്കോര്‍ഡ് പുസ്തകത്തില്‍ കോലിയും പേരുചേര്‍ക്കും. ഇതേസമയം, മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് ടെസ്റ്റ് നായകന്മാരുടെ പട്ടികയില്‍ ഏറ്റവും മുകളില്‍. 109 ടെസ്റ്റുകളില്‍ നിന്നായി 25 സെഞ്ചുറികള്‍ സ്മിത്ത് തികച്ചിട്ടുണ്ട്.

കോലി

ഓഗസ്റ്റ് 22 -ന് ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. ജമൈക്കയിലെ സബീന പാര്‍ക്ക് രണ്ടാം ടെസ്റ്റിന് വേദിയാകും. ഓഗസ്റ്റ് 30 -നാണ് രണ്ടാം ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായതിനാല്‍ ഇരു ടീമുകളെ സംബന്ധിച്ചും പരമ്പര ഏറെ നിര്‍ണായകമാണ്.

Story first published: Wednesday, August 21, 2019, 9:21 [IST]
Other articles published on Aug 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X