വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: പോയി രഞ്ജി കളിക്കൂ, എന്നിട്ടാവാം ടെസ്റ്റ്! കോലിക്ക് രൂക്ഷവിമര്‍ശനം

കോലി ഏഴു റണ്‍സ് മാത്രമെ നേടിയുള്ളൂ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് രൂക്ഷ വിമര്‍ശനം. 17 ബോളില്‍ ഏഴു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങിലായിരുന്നു കോലിയുടെ മടക്കം. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കു അദ്ദേഹം ക്യാച്ച് നല്‍കുകയായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളില്‍ ഷോട്ട് കളിക്കാനുള്ള കോലിയുടെ മറ്റൊരു ശ്രമം കൂടി പരാജയപ്പെടുകയായിരുന്നു.

ഈ പരമ്പരയില്‍ ഇതു രണ്ടാംതവണയാണ് ആന്‍ഡേഴ്‌സന്‍ കോലിയുടെ വിക്കറ്റെടുത്തത്. നേരത്തേ നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ഇന്ത്യന്‍ നായകനെ പേസര്‍ മടക്കിയത്. പരമ്പരയില്‍ കോലി ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായതോടെയാണ് ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലി സെഞ്ച്വറിയില്ലാതെ 50 ഇന്നിങ്‌സുകളും ഇതോടെ പിന്നിട്ടു. 2019ല്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി. പിന്നീട് ഒരു ഫോര്‍മാറ്റിലും കോലി മൂന്നക്കം തികച്ചിട്ടില്ല. ട്വിറ്ററില്‍ കോലിക്കെതിരേ വന്ന ചില വിമര്‍ശനങ്ങള്‍ നോക്കാം.

 ഓവര്‍ റേറ്റഡ് ക്രിക്കറ്റര്‍

ഓവര്‍ റേറ്റഡ് ക്രിക്കറ്റര്‍

വിരാട് കോലിക്കു 50*. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ 50 ഇന്നിങ്‌സുകള്‍ കോലി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2019 നവംബര്‍ 23ന് ഷാക്വിബുല്‍ ഹസനില്ലാത്ത ബംഗ്ലാദേശിനെതിരേയാണ് അദ്ദേഹം അനസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ചത്. 2020 ജനുവരി ഒന്നു മുതല്‍ കോലിയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി 23 മാത്രമാണ് (11 ടെസ്റ്റ്, 18 ഇന്നിങ്‌സ്, 414 റണ്‍സ്) എക്കാലത്തെയും വലിയ ഓവര്‍ റേറ്റഡ് ക്രിക്കറ്റര്‍ എന്നായിരുന്നു ഒരു യൂസര്‍ കോലിയെ വിമര്‍ശിച്ചത്.

 രഞ്ജി ട്രോഫി കളിക്കണം

രഞ്ജി ട്രോഫി കളിക്കണം

വിരാട് കോലി ഒരു സീസണില്‍ രഞ്ജി ട്രോഫി കളിക്കണം. അതിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങിവരുന്നതാണ് നല്ലതെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.
യൂട്യൂബില്‍ റിയാക്ഷന്‍ ചാനല്‍ തുടങ്ങു കോലി ഭായ്, എത്ര കാലം ബാല്‍ക്കണിയില്‍ വച്ച് പ്രതികരിക്കുമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

 കോലി ടോസ് ജയിക്കരുതായിരുന്നു

കോലി ടോസ് ജയിക്കരുതായിരുന്നു

വിരാട് കോലി ഉറപ്പായും നഷ്ടപ്പെടുത്തേണ്ടിയിരുന്ന ടോസായിരുന്നു ലീഡ്‌സിലേതെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.
വിരാട് കോലി 17 ബോളില്‍ ഏഴു റണ്‍സെടുത്ത് പുറത്തായിരിക്കുന്നു. എന്നാല്‍ ഫാന്‍സ് ഇതു വായിക്കുന്നത് 71 എന്നാണെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.

 ഫോമിന്റെ അടിസ്ഥാനമാക്കി താരങ്ങളെയേടുക്കൂ

ഫോമിന്റെ അടിസ്ഥാനമാക്കി താരങ്ങളെയേടുക്കൂ

കഴിഞ്ഞ വര്‍ഷവും ഇത്തവണയും വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരേക്കാള്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റ് ചെയ്തിട്ടുള്ളത്. പ്രശസ്തി നോക്കാതെ, ഫോം പരിഗണിച്ച് താരങ്ങളെ ഇന്ത്യന്‍ ടീമിലെടുക്കൂയെന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടു.
അതിനിടെ കോലി-കൂടുതല്‍ അഗ്രസീവായും ഫീല്‍ഡിങിനിടെ അധിക്ഷേപങ്ങള്‍ നടത്തിയും ഇതിനു പ്രായശ്ചിത്തം ചെയ്യാന്‍ എന്നെ അനുവദിക്കൂയെന്ന് ഒരു യൂസര്‍ പരിഹസിച്ചു.

 കോലിയും ആന്‍ഡേഴ്‌സനും

കോലിയും ആന്‍ഡേഴ്‌സനും

ടെസ്റ്റില്‍ ഏഴില്‍ അഞ്ചു തവണയും വിരാട് കോലിയെ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒറ്റയക്ക സ്‌കോറിനാണ് പുറത്താക്കിയിട്ടുള്ളത്. ഇന്നു തുടര്‍ച്ചയായി ആറോവറുകള്‍ ആദ്യ സെഷനില്‍ തുടരെ ബൗള്‍ ചെയ്തു. കോലിയടക്കം മൂന്നു ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി, ബ്രില്ല്യന്റ് എന്നായിരുന്നു ജെയിംസ് ആന്‍ഡേഴ്‌സനെ പ്രശംസിച്ചുകൊണ്ട് ഒരു ട്വീറ്റ്.
അതേസമയം, വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ലീഡ്‌സില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ നേരിടുന്നത്. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 56 റണ്‍സെന്ന നിലയില്‍ പതറുകയാണ്. കോലിയെക്കൂടാതെ കെഎല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), അജിങ്ക്യ രഹാനെ (18) എന്നിവരാണ് പുറത്തായത്.

Story first published: Wednesday, August 25, 2021, 18:11 [IST]
Other articles published on Aug 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X