Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 റാങ്കിങ്ങില്‍ കോലിക്ക് നേട്ടം; വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍മാര്‍

ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ നില മെച്ചപ്പെടുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരു സ്ഥാനം മുകളിലേക്ക് ഉയര്‍ന്ന കോലി ഒന്‍പതാം സ്ഥാനത്താണ്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ കളിക്കാരന്‍ കെ എല്‍ രാഹുലാണ്. രാഹുല്‍ ആറാം സ്ഥാനം നിലനിര്‍ത്തി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടി20 മത്സരത്തിലും രാഹുലിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ഇന്ത്യന്‍ പേസര്‍മാരാണ് റാങ്കിങ്ങില്‍ കാര്യമായ നേട്ടമുണ്ടാക്കിയത്. മാന്‍ ഓഫ് ദി സീരീസ് ആയ നവദീപ് സൈനി 146 സ്ഥാനം മുകളിലേക്ക് കയറി 98-ാം റാങ്കിലെത്തി. മറ്റൊരു ബൗളര്‍ ശാര്‍ദുല്‍ താക്കൂര്‍ 92-ാം സ്ഥാനത്തേക്കും എത്തി. മടങ്ങിവരവ് നടത്തിയ ജസ്പ്രീത് ബുംറ 39-ാം സ്ഥാനത്താണ്. ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ ബൗളറും ഇടംപിടിച്ചിട്ടില്ല.

viratkohli

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ശിഖര്‍ ധവാന്‍ 15-ാം സ്ഥാനത്താണ്. മനീഷ് പാണ്ഡെ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70-ാം റാങ്കിലെത്തി. ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 മത്സരത്തില്‍ മനീഷ് 18 പന്തില്‍നിന്നും 31 റണ്‍സ് നേടിയിരുന്നു. ബാറ്റ്‌സ്മാന്മാരില്‍ പാക് താരം ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ബൗളര്‍മാരില്‍ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍ ഒന്നാമതും മുജീബ് ഉര്‍ റഹ്മാന്‍ രണ്ടാം സ്ഥാനത്തുമുണ്ട്. ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്‌നര്‍ ആണ് മൂന്നാം റാങ്കിലുള്ളത്.

Story first published: Sunday, January 12, 2020, 9:17 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+