വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിസ്ഡന്‍ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് വിരാട് കോലിക്കും സ്മൃതി മന്ദാനയ്ക്കും

ലണ്ടന്‍: തുടര്‍ച്ചയായ മൂന്നാം തവണയും വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ സ്മൃതി മന്ദാനയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹയായത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിന് നല്‍കുന്ന അവാര്‍ഡാണിത്. സ്ഥിരതയാര്‍ന്ന പ്രകടനം ഇരു താരങ്ങളെയും അവാര്‍ഡിന് അര്‍ഹരാക്കി.

viratkohli

നിലവില്‍ ടെസ്റ്റ്, ഏകദിന ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലുള്ള കോലി കഴിഞ്ഞവര്‍ഷം മൂന്ന് ഫോര്‍മാറ്റുകളില്‍നിന്നുമായി 2735 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോലി ഇടം നേടി. ഇംഗ്ലീഷ് യുവതാരം സാം കറണ്‍, ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ റോറി ബേണ്‍സ്, ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍, ഇംഗ്ലീഷ് വനിതാ താരം ടമ്മി ബ്യൂമോണ്ട് എന്നിവരാണ് മറ്റു കളിക്കാര്‍.

ഭാജിയും താഹിറും വൈന്‍ പോലെ, പഴകുന്തോറും വീര്യം കൂടും... പുകഴ്ത്തി ധോണിഭാജിയും താഹിറും വൈന്‍ പോലെ, പഴകുന്തോറും വീര്യം കൂടും... പുകഴ്ത്തി ധോണി

2018 മുതല്‍ വനിതകളുടെ ഏകദിനത്തിലും ട്വന്റി-20യിലും ടോപ്പ് സ്‌കോററായത് മന്ദാനയ്ക്ക് പുരസ്‌കാരത്തിന് അര്‍ഹയാക്കി. ഇംഗ്ലണ്ട് വിമണ്‍സ് സൂപ്പര്‍ ലീഗിലെ മിന്നുന്ന പ്രകടനവും മന്ദാനയ്ക്ക് തുണയായി. കഴിഞ്ഞ വര്‍ഷം മറ്റൊരു ഇന്ത്യന്‍ താരമായ മിതാലി രാജായിരുന്നു വനിതാ താരത്തിനുള്ള പുരസ്‌കാരം. അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന്‍ ടി20യിലെ വിസ്ഡന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റാഷിദ് ഈ അവാര്‍ഡ് നേടുന്നത്.

Story first published: Wednesday, April 10, 2019, 16:56 [IST]
Other articles published on Apr 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X