Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കളിക്കുന്നില്ല, എന്നിട്ടും സഞ്ജു ടീമിലില്ല!

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി കളിക്കുമ്പോള്‍ എന്തിനാണ് വേറൊരു വിക്കറ്റ് കീപ്പര്‍ എന്നായിരുന്നു ഇതുവരെ ചോദ്യം. സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തതിന്റെ കാരണം ചോദിക്കുന്നവരോടാണ്. ഇപ്പോഴിതാ ധോണി വിശ്രമിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലും സഞ്ജു ടീമിലില്ല. വൃദ്ധിമാന്‍ സാഹയാണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍.

വിശ്രമത്തിന് വേണ്ടിയാണ് ധോണി ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. എന്നിട്ടും എന്ത് കൊണ്ട് സഞ്ജു സാംസനെ ടീമിലേക്ക് പരിഗണിച്ചില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന സഞ്ജുവിന് ധോണിയുടെ സാന്നിധ്യമാണ് കളത്തിലിറങ്ങാന്‍ തടസ്സമായത്. ഇപ്പോഴിതാ ധോണി ടീമിലില്ലാതിരുന്നിട്ടും സഞ്ജുവില്ല. പിന്നെന്തിനാണ് സഞ്ജുവിനെ ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ കൊണ്ടുപോയത്. നാട് കാണാനോ?

sanju-samoson

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് നാട്ടില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഒരു കളി പോലും കളിക്കാതെയാണ് സഞ്ജു ടീമിന് പുറത്തായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിന് പ്രഖ്യാപിച്ച ടീമില്‍ സഞ്ജുവും ഉണ്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ഉണ്ടായിരുന്ന കുല്‍ദീപ് യാദവിനെയും ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുല്‍ദീപിനും ഒരു കളിയില്‍ പോലും അവസരം കിട്ടിയിട്ടില്ല.

പര്യടനം പാതിവഴിയില്‍ നിര്‍ത്തി പോയ വെസ്റ്റ് ഇന്‍ഡീസിന് പകരമായാണ് ശ്രീലങ്ക അഞ്ച് ഏകദിനങ്ങള്‍ കളിക്കാനായി ഇന്ത്യയിലെത്തുന്നത്. ധോണി വിശ്രമിക്കുന്നതോടെ വിരാട് കോലിയായിരിക്കും ടീമിനെ നയിക്കുക. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. ടീമില്‍ മറ്റ് മാറ്റങ്ങളൊന്നും ഇല്ല.

Story first published: Tuesday, October 21, 2014, 14:01 [IST]
Other articles published on Oct 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+