കോലി ക്യാപ്റ്റന്‍ ധോണിയും ഡിവില്ലിയേഴ്സും ഔട്ട്... ഇതാ ട്വന്റി20 ലോകകപ്പിന്റെ ഡ്രീം ടീം!
ഇന്ത്യന്‍ ക്രിക്കറ്റിനെ ചിലപ്പോള്‍ ധോണി തന്നെ തുടര്‍ന്നും നയിച്ചേക്കും. പക്ഷേ ഐ സി സിയുടെ ലോകകപ്പ് ഡ്രീം ടീമിനെ വിരാട് കോലി നയിക്കും. ഒരു മാസത്തോളം നീണ്ട ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ക്കൊടുവില്‍ ഐ സി സി പ്രഖ്യാപിച്ച ഡ്രീം ടീമിന് വിരാട് കോലിയാണ് നായകന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ടീമില്‍ ഇടം കിട്ടിയില്ല.
വിരാട് കോലിക്കൊപ്പം ഡ്രീം ടീമില്‍ ഇടം കിട്ടിയ ഏക ഇന്ത്യക്കാരന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയാണ്. കലാശക്കളിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ലോകചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്നും സ്പിന്നര്‍ സാമുവല്‍ ബദ്രിയും ഓള്‍റൗണ്ടര്‍ റസ്സലും ടീമില്‍ ഇടം പിടിച്ചു. നാല് പേര്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നും. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോരുത്തരും ടീമിലെത്തി. ലോകകപ്പിന്റെ ഡ്രീം ടീം ഇങ്ങനെ..

ജേസണ്‍ റോയ്
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയ് ആണ് ആദ്യപന്ത് നേരിടുക. ലോകകപ്പിലെ സമ്പാദ്യം 6 കളിയില്‍ 183 റണ്‍സ്.

ക്വിന്റണ്‍ ഡി കോക്
ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ഡി കോക്കാണ് കീപ്പര്‍. 4 കളിയില്‍ 153 റണ്‍സാണ് ലോകകപ്പിലെ നേട്ടം.

വിരാട് കോലി
മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് വിരാട് കോലിയാണ് ഡ്രീം ടീമിനെ നയിക്കുന്നത്. 5 കളിയില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 273 റണ്‍സാണ് കോലി ലോകകപ്പില്‍ അടിച്ചത്. ശരാശരി 136.5

ജോ റൂട്ട്
നാലാമനായി ജോ റൂട്ട്. റണ്‍വേട്ടയില്‍ കോലിക്ക് തൊട്ടുപിന്നില്‍. ആറ് കളിയില്‍ 249 റണ്‍സ്.

ജോസ് ബട്‌ലര്‍
ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് അഞ്ചാം നമ്പറില്‍ എത്തുക. ലോകകപ്പിലെ നേട്ടം ആറ് കളിയില്‍ 196 റണ്‍സ്.

ഷെയ്ന്‍ വാട്‌സന്‍
വിരമിച്ച ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് ആറാം നമ്പറില്‍ എത്തുക. നാല് കളിയില്‍ 96 റണ്‍സെടുത്ത വാട്ടു 4 വിക്കറ്റോടെ ബൗളിംഗിലും തിളങ്ങി.

ആന്‍ഡ്രേ റസല്‍
ആറ് കളിയില്‍ 91 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലാണ് അടുത്തത്. റസല്‍ 9 വിക്കറ്റും എടുത്തു.

സാന്ത്‌നര്‍
ന്യൂസിലന്‍ഡിന്റെ ലെഗ് സ്പിന്നര്‍ മിച്ചല്‍ സാന്ത്‌നറാണ് ടീമിലെ രണ്ട് സ്പിന്നര്‍മാരില്‍ ഒരാള്‍. 5 കളിയില്‍ 10 വിക്കറ്റാണ് സാന്ത്‌നറുടെ അക്കൗണ്ടിലുള്ളത്

ഡേവിഡ് വില്ലി
ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ഡേവിഡ് വില്ലി. വില്ലി ആറ് കളിയില്‍ 10 വിക്കറ്റ് വീഴ്ത്തി.

സാമുവല്‍ ബദ്രി
വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ സ്പിന്നര്‍ സാമുവല്‍ ബദ്രിയും ടീമിലുണ്ട്. 6 കൡയില്‍ 9 വിക്കറ്റെടുത്ത ബദ്രിയുടെ ഇക്കോണമി 5.39 മാത്രമാണ്

ആശിഷ് നെഹ്‌റ
ഇന്ത്യയുടെ ആശിഷ് നെഹ്‌റയ്ക്കും ടീമില്‍ ഇടം കിട്ടി. 5 കളിയില്‍ 5 വിക്കറ്റേ കിട്ടിയുള്ളൂ എങ്കിലും നെഹ്‌റയുടെ ഇക്കോണമി ആറില്‍ താഴെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications