For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകത്തെ പ്രശസ്ത സ്‌പോര്‍ട്‌സ് താരങ്ങളില്‍ രണ്ടേ രണ്ട് ക്രിക്കറ്റര്‍മാര്‍, ആരൊക്കെ?

By Muralidharan

ചോദ്യം ലോകത്തെ ഏറ്റവും പ്രശസ്തനായ സ്‌പോര്‍ട്‌സ് താരം ആര് എന്നാണെങ്കില്‍ ഉത്തരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നാണ്. അമേരിക്കയുടെ ബാസ്‌ക്കറ്റ് ബോള്‍ താരമായ ലിബ്രോണ്‍ ജെയിംസിനെയും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും മറികടന്നാണ് പൊര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇ എസ് പി എന്നിന്റെ പ്രശസ്ത കായിക താരമായത്.

ലോകത്തെ പ്രശസ്തരായ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. രണ്ടുപേരുണ്ട്. അവര്‍ രണ്ടുപേരും ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്മാരായ വിരാട് കോലിയും എം എസ് ധോണിയുമാണ് അത്. അടുത്തിടെ മാര്‍ക്കറ്റ് വാല്യു പട്ടികയിലും കോലിക്ക് ആദ്യപത്തില്‍ ഇടം കിട്ടിയിരുന്നു. കാണണ്ടേ ലോകത്തെ പ്രശസ്തരായ കായിക താരങ്ങള്‍ ആരൊക്കെ എന്ന്...

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

പോര്‍ച്ചുഗലിന്റെ സോക്കര്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ലോകത്തെ ഏറ്റവും പോപ്പുലര്‍ സ്‌പോര്‍ട്‌സ് താരമെന്ന് ഇ എസ് പി എന്‍ പറയുന്നു. 110.8 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 41.5 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമാണ് റൊണാള്‍ഡോയ്ക്കുള്ളത്.

ലീബ്രോണ്‍ ജെയിംസ്

ലീബ്രോണ്‍ ജെയിംസ്

അമേരിക്കയുടെ ബാസ്‌ക്കറ്റ് ബോള്‍ താരമായ ലീബ്രോണ്‍ ജെയിംസ് ആണ് പട്ടികയിലെ രണ്ടാമന്‍. 22.4 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 29.6 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമാണ് ലീബ്രോണ്‍ ജെയിംസിന്റെ പേരിലുള്ളത്.

ലയണല്‍ മെസി

ലയണല്‍ മെസി

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് മൂന്നാം സ്ഥാനത്ത് എത്താനേ പറ്റിയുള്ളൂ. അര്‍ജന്റീനയുടെ ഈ സൂപ്പര്‍ താരത്തിന് 84.3 മില്യണ്‍ ഫേസ്ബുക്ക് ലൈക്ക് ഉണ്ട്. ട്വിറ്ററില്‍ 13.5 മില്യണ്‍ പേര്‍ മെസിയെ ഫോളോ ചെയ്യുന്നു

നെയ്മര്‍

നെയ്മര്‍

പോപ്പുലര്‍ താരങ്ങളില്‍ ആദ്യ നാലില്‍ മൂന്നും ഫുട്‌ബോളില്‍ നിന്നുതന്നെ. ബ്രസീലിന്റെ നെയ്മറാണ് പട്ടികയിലെ നാലാമന്‍. 56.4 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 22.1 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമാണ് നെയ്മറിനുള്ളത്.

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

പട്ടികയിലെ ആദ്യത്തെ ടെന്നീസ് താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററാണ്. 14.5 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 4.7 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമാണ് ഫെഡ് എക്‌സ്പ്രസിന് സ്വന്തം.

ടൈഗര്‍ വുഡ്‌സ്

ടൈഗര്‍ വുഡ്‌സ്

അമേരിക്കയുടെ ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ് പട്ടികയിലെ ഏഴാമനാണ്. 3.1 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 5.7 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമാണ് വുഡ്‌സിന്റെ പേരിലുള്ളത്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയിലെ ഏക ക്രിക്കറ്റ് താരം. 28.3 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 10.7 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സും ഇന്ത്യയുടെ ഈ സൂപ്പര്‍ ബാറ്റ്‌സ്മാന് സ്വന്തമായിട്ടുണ്ട്.

ഹാമിഷ് റോഡ്രിഗസ്

ഹാമിഷ് റോഡ്രിഗസ്

കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ് ലോകത്തെ പ്രശസ്തരായ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഒമ്പതാമനാണ്. 29.7 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 9.6 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സും താരത്തിനുണ്ട്.

റാഫേല്‍ നദാല്‍

റാഫേല്‍ നദാല്‍

സ്‌പെയിനിന്റെ ടെന്നീസ് താരം റാഫേല്‍ നദാലാണ് പത്താമന്‍. 14.6 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 9.3 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സും നദാലിനൊപ്പമുണ്ട്.

എം എസ് ധോണി

എം എസ് ധോണി

ലോകത്തെ പതിനാലാമത്തെ പ്രശസ്ത സ്‌പോര്‍ട്‌സ് താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. 17.1 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 5.3 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമാണ് ധോണിക്കുള്ളത്.

ഉസൈന്‍ ബോള്‍ട്ട്

ഉസൈന്‍ ബോള്‍ട്ട്

ലോകത്തെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടും പട്ടികയിലുണ്ട്. പതിനഞ്ചാം സ്ഥാനത്താണ് ഈ ജമൈക്കന്‍ സ്പ്രിന്റര്‍. 17.1 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 4 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമാണ് ബോള്‍ട്ടിനുള്ളത്.

നൊവാക് ജോക്കോവിച്ച്

നൊവാക് ജോക്കോവിച്ച്

സെര്‍ബിയയുടെ ടെന്നീസ് താരം നൊവാക് ജോകോവിച്ചാണ് അടുത്തത്. 6.6 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 5.2 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സും ജോകോവിച്ചിനുണ്ട്.

മരിയ ഷറപ്പോവ

മരിയ ഷറപ്പോവ

ലോകത്തെ പ്രശസ്ത സ്‌പോര്‍ട്‌സ് താരങ്ങളിലെ ആദ്യത്തെ വനിതാ പ്രാതിനിധ്യമാണ് റഷ്യയുടെ ടെന്നീസ് താരമായ ഷറപ്പോവയുടെത്. 15.5 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 2.1 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സും ഈ ഗ്ലാമര്‍ താരത്തിനുണ്ട്.

സാനിയ മിര്‍സ

സാനിയ മിര്‍സ

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പട്ടികയിലുണ്ട്. 10.8 മില്യണ്‍ ഫേസ്ബുക്ക് ലൈക്കും 3.6 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്‌സുമുള്ള ഈ ഗ്ലാമര്‍ താരത്തിന്റെ റാങ്ക് 41.

Story first published: Friday, June 3, 2016, 9:43 [IST]
Other articles published on Jun 3, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+