Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ആ തോല്‍വിക്ക് കാരണം മൂന്ന് പിഴവുകള്‍, കാരണക്കാരന്‍ ആ താരം, മാറേണ്ടത് ഇവര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള തോല്‍വി കാര്യമായി വിലയിരുത്താന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യക്ക് അടുത്ത മത്സരവും വന്നിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ മത്സരം നടക്കുകയാണ്. അന്തിമ ഇലവനില്‍ നിന്ന് കുല്‍ദീപ് യാദവ് പുറത്തായിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കാണിച്ച പിഴവുകള്‍ എന്തൊക്കെയാണ് പരസ്യമായിരിക്കുകയാണ്. മോശം ക്യാപ്റ്റന്‍സി കൂടിയാണ് മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്.

അതേസമയം ബംഗ്ലാദേശിനെതിരെ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കുമോ എന്ന് ഉറപ്പില്ല. പക്ഷേ നാലാം നമ്പര്‍ മുതല്‍ ഇന്ത്യയുടെ പ്രതിസന്ധി തുടങ്ങുന്നുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. പ്രധാനമായും മുന്‍നിരയുടെ പ്രകടനം കൊണ്ട് മധ്യനിര അടക്കമുള്ളവരുടെ ദൗര്‍ബല്യങ്ങള്‍ മൂടിവെക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇതിനെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.

പിച്ച് മനസ്സിലാക്കിയില്ല

പിച്ച് മനസ്സിലാക്കിയില്ല

എഡ്ജ്ബാസ്റ്റണില്‍ എങ്ങനെയുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് മനസ്സിലാക്കുന്നതില്‍ വിരാട് കോലി തീര്‍ത്തും പരാജയപ്പെട്ടു. പിച്ച് സ്ലോ ആയി വരുന്നുണ്ടെങ്കിലും സ്പിന്നര്‍മാര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇവിടെ സാധിക്കില്ലെന്ന് ഏത്ക്യാപ്റ്റനും അറിയാം. എന്നിട്ടും ടീമില്‍ രണ്ട് റിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള കോലിയുടെ തീരുമാനം തീര്‍ത്തും തെറ്റായിരുന്നു. കുല്‍ദീപും ചഹലും ഏകദേശം ഒരേ പന്തുകളാണ് എറിഞ്ഞത്. ഇത് എളുപ്പത്തില്‍ ജോണി ബെയര്‍സ്‌റ്റോയും ജേസന്‍ റോയിയും തിരിച്ചറിഞ്ഞ് കളിക്കുകയും ചെയ്തു.

അഞ്ചാം ബൗളറില്ല

അഞ്ചാം ബൗളറില്ല

കോലി ഒരു സ്പിന്നറെ പുറത്തിരുത്തി ഒരു അധിക പേസറെ കളിപ്പിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ വിജയ് ശങ്കറിന് പരിക്കേറ്റെന്ന കാരണത്താല്‍ കളിപ്പില്ല. മീഡിയം പേസിന് ബാറ്റ്‌സ്മാന്‍മാരെ കളിപ്പിക്കാന്‍ സാധിക്കുമായിരുന്നു. സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ലഭിക്കില്ല. ഓഫ് സ്പിന്നറായ രവീന്ദ്ര ജഡേജയെ കളിപ്പിച്ചാല്‍ വിക്കറ്റെടുക്കാനുള്ള സാധ്യത കൂടുതലായിരുന്നു. ഒരു അധിക ഓള്‍റൗണ്ടറുടെ സേവനവും ലഭിക്കുമായിരുന്നു. എന്നാല്‍ ഇതൊന്നും കോലി ശ്രദ്ധിച്ചില്ല.

ബാറ്റിംഗ് പൊസിഷന്‍

ബാറ്റിംഗ് പൊസിഷന്‍

ഋഷഭ് പന്തിനെ നാലാം നമ്പറില്‍ കളിപ്പിച്ച തീരുമാനമാണ് അമ്പരിപ്പിക്കുന്നത്. ലോകകപ്പില്‍ ആദ്യമായിട്ടാണ് പന്ത് കളിക്കുന്നത്. അങ്ങനെയൊരു താരത്തെ നാലാം നമ്പറില്‍ ഇറക്കാനുള്ള ക്യാപ്റ്റന്റെയും കോച്ചിന്റെയും തീരുമാനം ഏറ്റവും വലിയ മണ്ടത്തരമാണ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ തീരുമാനം തന്നെ ഞെട്ടിച്ചെന്ന് പറയുകയും ചെയ്തു. ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഈ അവസരത്തില്‍ ഇറങ്ങേണ്ടിയിരുന്നത്. അത് സ്‌കോര്‍ ഉയരാനും കാരണമാവുമായിരുന്നു.

റണ്‍റേറ്റ് ശ്രദ്ധിച്ചില്ല

റണ്‍റേറ്റ് ശ്രദ്ധിച്ചില്ല

ഇന്ത്യ ഒരിക്കല്‍ പോലും റണ്‍റേറ്റില്‍ ശ്രദ്ധിച്ചില്ല. ഏഴ് റണ്‍സിന് മുകളില്‍ വേണ്ടപ്പോള്‍ ഇന്ത്യയുടെ റണ്‍റേറ്റ് 49 ഓവര്‍ വരെ ആറ് റണ്‍സില്‍ താഴെയായിരുന്നു. തോല്‍വി നേരത്തെ ഉറപ്പിച്ചത് പോലെയായിരുന്നു തുടക്കത്തിലെ പ്രകടനം. കോലിയും രോഹിത്തും റണ്‍റേറ്റ് ഉയര്‍ത്തുന്നത് പരാജയപ്പെട്ടത് മധ്യനിരയെ ബാധിക്കുകയും ചെയ്തു. കേദാര്‍ ജാദവിനെ കളിപ്പിച്ച തീരുമാനം കോലിയുടെ മോശം തീരുമാനമാണ്. മറ്റൊന്ന് ഗ്രൗണ്ടിന് രണ്ട് വ്യത്യസ്ത ഭാഗങ്ങളാണെന്ന് അറിഞ്ഞിട്ടും അതിനനുസരിച്ച് പന്തെറിയാന്‍ ക്യാപ്റ്റന്‍ ബൗളര്‍മാരോട് നിര്‍ദേശിക്കുകയും ചെയ്തില്ല. ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇത്ര വലിയ പിഴവുകള്‍ ടൂര്‍ണമെന്റില്‍ ആദ്യമായിട്ടാണ് കോലിക്ക് സംഭവിച്ചത്.

Story first published: Tuesday, July 2, 2019, 19:30 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+