Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ ആ ഒറ്റ ഷോട്ട് കളി തങ്ങള്‍ക്ക് അനുകൂലമാക്കിയെന്ന് ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സ്

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ നാലാംദിനം മൂന്നു വിക്കറ്റുകള്‍ നേടിയ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് ആണ് കളി മാറ്റി മറിച്ചത്. അവസാനദിവസം 84 റണ്‍സ് മാത്രം മതിയായിരുന്ന ഇന്ത്യ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചപ്പോള്‍ 31 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 1000 ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് വിജയത്തോടെ ചരിത്രമെഴുതുകയും ചെയ്തു.

കളിയുടെ നാലാംദിനം ഏതു ദിശയിലേക്കും നീങ്ങാവുന്ന സ്ഥിതിയിലായിരുന്നു മത്സരം. അനാവശ്യ ഷോട്ടുകള്‍ കളിച്ച് ഇന്ത്യ വിജയം ഇംഗ്ലണ്ടിന് സമ്മാനിക്കുകയായിരുന്നെന്ന് പറയാം. രണ്ട് ഇന്നിങ്‌സുകളിലും മികച്ച പ്രകടനം നടത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍, 51 റണ്‍സെടുത്ത കോലിയെ സ്‌റ്റോക്ക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ വിജയം അപ്രാപ്യമായി.

കോലിയുടെ ഒറ്റ ഷോട്ട് നിര്‍ണായകമായി

കോലിയുടെ ഒറ്റ ഷോട്ട് നിര്‍ണായകമായി

കോലിയുടെ ഒറ്റ ഷോട്ടാണ് കളിയെ മാറ്റിമറിച്ചതെന്ന് സ്‌റ്റോക്ക്‌സ് പറയുന്നു. കളിയിലുടനീളം മികച്ച ഷോട്ടുകളാണ് കോലി പുറത്തെടുത്തത്. എന്നാല്‍ ഇന്‍സ്വിങ്ങറായ തന്റെ പന്തിനെ വിക്കറ്റിന് മുന്നിലേക്ക് കയറിക്കളിക്കാനുള്ള കോലിയുടെ തീരുമാനം തെറ്റായിരുന്നു. പന്ത് ബാറ്റില്‍നിന്നും മിസ്സായതോടെ തങ്ങളുടെ കെണിയില്‍ കോലി വീണുവെന്നും സ്‌റ്റോക്ക്‌സ് മത്സരശേഷം പ്രതികരിച്ചു.

 സാം കുറന്‍ ഇംഗ്ലണ്ടിനെ തുണച്ചു

സാം കുറന്‍ ഇംഗ്ലണ്ടിനെ തുണച്ചു

ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡുലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കോലിയുടെ ഇന്നിങ്‌സ് പ്രതീക്ഷ തെറ്റിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ചയുണ്ടായപ്പോല്‍ ഇരുപതുകാരനായ സാം കുറനാണ് രക്ഷയ്‌ക്കെത്തിയത്. വിജയത്തില്‍ നിര്‍ണായകമായത് കുറന്റെ ഇന്നിങ്‌സാണ്. ബൗളിങ്ങിലും യുവതാരം മികച്ചുനിന്നെന്ന് സ്റ്റോക്ക്‌സ് പറഞ്ഞു.

 സ്‌റ്റോക്ക്‌സിന്റേത് മികച്ച തിരിച്ചുവരവ്

സ്‌റ്റോക്ക്‌സിന്റേത് മികച്ച തിരിച്ചുവരവ്


മദ്യപിച്ച് വഴക്കുണ്ടാക്കിയതിന്റെ പേരില്‍ ടീമില്‍നിന്നും പുറത്താക്കപ്പെട്ട സ്റ്റോക്ക്‌സ് മികച്ച പ്രകടനമാണ് ഇന്ത്യയ്‌ക്കെതിരെ കാഴ്ചവെച്ചത്. ആദ്യ ടെസ്റ്റില്‍ ജയിച്ചതോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. ഓഗസ്ത് 9 മുതല്‍ ലോര്‍ഡ്‌സിലാണ് ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്.

Story first published: Sunday, August 5, 2018, 8:34 [IST]
Other articles published on Aug 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+