
എന്തുകൊണ്ട് സെഞ്ച്വറിയില്ല
കോലി ഇത്തവണ ഏറ്റവുമധികം കളിച്ച ഷോട്ടുകള്‍ ഗ്രൗണ്ട് ഷോട്ടുകളല്ല. അതാണ് പുറത്താകലിന് കൂടുതലും വഴിയൊരുക്കിയത്. ബംഗ്ലാദേശിനെതിരെ കോലി പുറത്തായ ഷോട്ട് അത്തരത്തിലുള്ളതാണ്. ഗ്യാപ്പുകളിലൂടെ റണ്‍സ് കണ്ടെത്തുന്നതാണേ് കോലിയുടെ രീതി. ഇത്തവണ കോലി അര്‍ധ സെഞ്ച്വറികള്‍ അഞ്ചെണ്ണം നേടിയത് അത്തരത്തിലാണ്. പക്ഷേ അര്‍ധ സെഞ്ച്വറി നേടിയ ശേഷം കോലി കൂടുതല്‍ വലിയ ഷോട്ടുകള്‍ ശ്രമിക്കുന്നതാണ് പുറത്താവലിന് പ്രധാന കാരണം. ഇംഗ്ലണ്ടിനെതിരെ പുറത്തായത് ഇത്തരത്തിലായിരുന്നു.

ലങ്കയ്‌ക്കെതിരെ അടിക്കുമോ
ഇനി ലോകകപ്പില്‍ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. സെമി ഫൈനല്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് മൂന്ന് മത്സരം ലഭിക്കൂ. ഇതില്‍ കോലി സെഞ്ച്വറി അടിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയുള്ള മത്സരം ലങ്കയ്‌ക്കെതിരെ മാത്രമാണ്. ഈ മത്സരത്തില്‍ കോലി സെഞ്ച്വറി അടിക്കുമെന്ന് ഉറപ്പാണ്. കാരണം ലങ്കയ്‌ക്കെതിരെ ഏറ്റവും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള താരമാണ് കോലി. എട്ട് സെഞ്ച്വറികള്‍ കോലി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയിട്ടുണ്ട്.

ചരിത്രം ഇങ്ങനെ
കോലി കളിച്ച രണ്ട് ലോകകപ്പുകളില്‍ സെഞ്ച്വറി ഇല്ലാതെ പോയിട്ടില്ല. 2011ലും 2015ലും ആദ്യ മത്സരത്തില്‍ തന്നെ കോലി സെഞ്ച്വറി നേടിയിരുന്നു എന്നതാണ് ചരിത്രം. ഇന്ത്യ ചാമ്പ്യന്‍മാരായ 2011 ലോകകപ്പില്‍ കോലി സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ 83 പന്തില്‍ 100 റണ്‍സുമായിട്ടാണ് കോലി പുറത്താവാതെ നിന്നത്. 2015ല്‍ പാകിസ്താനെതിരെയായിരുന്നു ആദ്യ മത്സരം. 126 പന്തില്‍ 107 റണ്‍സടിച്ച് കോലി കളിയിലെ താരമാകുകയും ചെയ്തു. പക്ഷേ ഇത്തവണ ആദ്യ മത്സരത്തില്‍ പരാജയമായ കോലി, പിന്നീട് കത്തിക്കയറിയെങ്കിലും സെഞ്ച്വറി നേടാനായിട്ടില്ല.

അത് നേടിയിരിക്കും
കോലി ലങ്കയ്‌ക്കെതിരെ സെഞ്ച്വറി നേടാനുള്ള എല്ലാ സാധ്യതയും ഉണ്ട്. കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടുന്നത് ശ്രീലങ്കയോടാണ്. 2009ലാണ് സെഞ്ച്വറി നേട്ടം. 2012ല്‍ രണ്ട് സെഞ്ച്വറികളും പിറന്നു. അവസാന സെഞ്ച്വറി നേടിയത് 2017ലാണ്. ശ്രീലങ്കയ്‌ക്കെതിരെ 46 മത്സരങ്ങളില്‍ നിന്നായി 2186 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. കോലിയുടെ തന്നെ റെക്കോര്‍ഡാണിത്. 59.08 ശരാശരിയിലാണ് ഈ നേട്ടം. അതേസമയം ഇത്രയും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ടീമിനെതിരെ ആദ്യ സെഞ്ച്വറി പിറക്കുമെന്നാണ് ആരാധകരും പ്രവചിക്കുന്നത്.


Click it and Unblock the Notifications