കോലിക്ക് വിശേഷണങ്ങള്‍
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ല്, സച്ചിന് ടെന്‍ണ്ടുല്‍ക്കറുടെ പിന്‍ഗാമി, അങ്ങനെ വീരാടിന് വിശേഷണങ്ങള്‍ ഏറെയാണ്.
കോലിയുടെ സെഞ്ച്വറി
ലോകകപ്പില്‍ പാകിസ്ഥാനെതിരെയായിരുന്നു കോലിയുടെ ഇരുപത്തിരണ്ടാം ഏകദിന സെഞ്ച്വറി. ടെസ്റ്റില്‍ കോലി പത്ത് സെഞ്ച്വറികളും നേടിയിട്ടുണ്ട്.
കോലിക്ക് അസാധ്യമല്ല
26 കാരനായ കോലി 152 ഏകദിനത്തില്‍ നിന്ന് 22 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. നിലവിലെ പ്രകടനം തുടരുകയാണെങ്കില്‍ 28 സെഞ്ച്വറികള്‍ കൂടെ തികയ്ക്കുക എന്നത് കോലിയ്ക്ക് അസാധ്യമായ ഒന്നല്ല.
എന്തെന്നാല്‍
ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും കോലിയ്ക്ക് ഇനിയും രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാവുന്നതാണെന്നും അതുകൊണ്ടാണ് സച്ചിന്റെ റെക്കോഡ് കോലി മറികടക്കുക എന്നത് കോലിക്ക് എളുപ്പമാകുമെന്നും ഗാംഗുലി വ്യക്തമായി പറയുന്നു.
സച്ചിനെ തോല്‍പ്പിക്കാനാകില്ല
എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച സച്ചിന്റെ നേട്ടം ആര്‍ക്കും മറികടക്കാന്‍ കഴിയില്ലെന്ന് ഗാംഗുലി പറഞ്ഞു.
അതെന്നും സച്ചിന്റെ പേരിലാണ്
റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഓരോ കാലത്തും ഇതിനായി പുതിയ ആള്ക്കാര് വരും. എന്നാല്‍ സച്ചിന്റെ 100 സെഞ്ച്വറികളെന്ന നേട്ടം ആര്‍ക്കും തകര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അത് എക്കാലത്തും റെക്കോഡാണെന്നും ഗാംഗലി അഭിപ്രായപ്പെട്ടു.