Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ നോട്ടമിട്ട് ഐസിസി.... വിലക്ക് വന്നേക്കും, ഇന്ത്യന്‍ ടീമിന് ആശങ്കയ്ക്ക് കാരണം ഇതാണ്

കോലിയെ നോട്ടമിട്ട് ഐസിസി, വിലക്ക് വന്നേക്കും | Oneindia Malayalam

ലണ്ടന്‍: സെമി ഫൈനല്‍ ഉറപ്പിച്ചെങ്കിലും ഇന്ത്യക്ക് ഇപ്പോള്‍ വലിയ ആശങ്കയാണ്. പ്രധാന കാരണം ക്യാപ്റ്റന്‍ വിരാട് കോലിയെ ചൊല്ലിയുള്ള ചങ്കിടിപ്പാണ്. കോലിക്ക് വിലക്ക് ലഭിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്. ടൂര്‍ണമെന്റില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളുമായി മാരക ഫോമില്‍ കളിക്കുന്ന കോലി പുറത്തിരുന്നാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിയും. അതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നതും. സെമി ഫൈനലില്‍ വിലക്ക് ലഭിക്കുമോ എന്ന് പോലും ഭയമുണ്ട്. കോലിയുടെ അമിതമായ അപ്പീലിംഗാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

1

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മുഹമ്മദ് ഷമി എറിഞ്ഞ 12ാം ഓവറില്‍ എല്‍ബിഡബ്ല്യുവിനായി ഇന്ത്യ വാദിച്ചിരുന്നു. എന്നാല്‍ അമ്പയര്‍ മറൈസ് ഇറാസ്മസ് അപ്പീല്‍ തള്ളി സൗമ്യ സര്‍ക്കാര്‍ നോട്ടൗട്ടണെന്ന് വിധിച്ചു. കോലി ഉടന്‍ തന്നെ ഡിആര്‍എസ്സ് വിളിക്കുകയും ചെയ്തു. എന്നാല്‍ അതിലും നോട്ടൗട്ടാണെന്നായിരുന്നു വിധിച്ചത്. പന്ത് ബാറ്റില്‍ കൊണ്ട ശേഷമായിരുന്നു കാലില്‍ കൊണ്ടതെന്നായിരുന്നു തേര്‍ഡ് അമ്പയര്‍ അലീം ധാറും വിധിച്ചത്.

കോലി ഇതില്‍ തൃപ്തനായിരുന്നില്ല. സംശയകരമായ സാഹചര്യത്തിലായിരുന്നു എന്ന് പിന്നീട് ഇത് വ്യക്തമായിരുന്നു. കോലി അമ്പയറുമായി വാദിക്കുന്നതും, തന്റെ അതൃപ്തി ശക്തമായി അറിയിക്കുന്നതുമാണ് പിന്നീട് കണ്ടത്. കോലിയുടെ എതിര്‍പ്പ് രൂക്ഷമാവുകയും ചെയ്തു. നേരത്തെ അഫ്ഗാനെതിരായ മത്സരത്തില്‍ അമ്പയര്‍മാരുമായി വാദം കാരണം കോലിക്ക് ഐസിസി പിഴയിട്ടിരുന്നു. മാച്ച് ഫീയുടെ 25 ശതമാനമായിരുന്നു പിഴ. ഇതോടെ ഡീമെറിറ്റ് പോയിന്റും ചേര്‍ക്കപ്പെട്ടു.

ബംഗ്ലാദേശിനെതിരെ കോലിയുടെ അപ്പീലിന് പിഴയോ ഡീമെറിറ്റ് പോയിന്റോ ലഭിച്ചേക്കാം. പക്ഷേ ഇത് ശ്രീലങ്കയ്‌ക്കെതിരെയും ആവര്‍ത്തിച്ചാല്‍ കോലി സെമി ഫൈനലില്‍ വിലക്ക് നേരിടേണ്ടി വരും. ഇന്ത്യയുടെ അവസാന മത്സരം കൂടിയാണിത്. ഇന്ത്യ കുറഞ്ഞ സ്‌കോര്‍ എടുക്കുമ്പോഴുള്ള കളികളില്‍ കോലി ഇത്തരം തര്‍ക്കങ്ങള്‍ സ്ഥിരമായി സംഭവിക്കാറുണ്ട്. ശ്രീലങ്ക്‌ക്കെതിരെ ആവര്‍ത്തിച്ചാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള നിര്‍ണായക സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ സമ്മര്‍ദത്തിലാവും. തോല്‍വിയുടെ ബാധ്യത കോലിക്കും ഏല്‍ക്കേണ്ടി വരും.

Story first published: Thursday, July 4, 2019, 18:22 [IST]
Other articles published on Jul 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+