വിരാട് കോലിക്ക് കിടിലൻ ടിപ്സുമായി 'സച്ചിൻ'.. സാറ - രൺവീർ വിവാഹത്തിന് കാത്തിരിക്കുന്നെന്ന് ആരാധകർ!!
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും വിരാട് കോലിയും തമ്മിലുള്ള ഇരിപ്പുവശം വളരെ രസകരമാണ്. കോലിയുടെ ആരാധനാപാത്രമാണ് സച്ചിൻ. കഴിഞ്ഞില്ല, സച്ചിന്റെ ബാറ്റിംഗ് റെക്കോർഡുകളെല്ലാം തകർക്കാൻ പോന്ന കളിയാണ് റൺമെഷീൻ കോലി കളിച്ചുകൊണ്ടിരിക്കുന്നത്. ജൂനിയർ സച്ചിനെന്ന് ആരാധകർ വിളിക്കും കോലിയെ.
വിരാട് കോലി - അനുഷ്ക ശർമ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വളരെ കുറച്ച് സെലിബ്രിറ്റികളിൽ ഒരാളാണ് സച്ചിനെന്നാണ് റിപ്പോർട്ട്. കോലിയെയും അനുഷ്കയെയും ആശംസകൾ അറിയിച്ച് സച്ചിൻ ട്വിറ്ററിൽ പോസ്റ്റും ചെയ്തിരുന്നു. എന്നാൽ ആരാധകർ ഈ പോസ്റ്റിനെ എവിടെയൊക്കെയാണ് കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത് എന്ന് നോക്കൂ...

കോലിക്ക് ടിപ്സ് കൊടുത്തോ
വിരാട് കോലിക്കും അനുഷ്ക ശർമയ്ക്കും ആശംസകൾ അറിയിച്ച് സച്ചിൻ ഗംഭീരം ഒരു ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ഫേക്ക് ട്വീറ്റാണ്. കണ്‍ഗ്രാറ്റ്സ് വിരാട്! ഹാപ്പി വെഡിങ് ലൈഫ് - ഇതാണ് ആ വ്യാജ ട്വീറ്റ്. നന്ദി പറഞ്ഞ വിരാട് കോലി എന്തെങ്കിലും ടിപ്സുണ്ടോ എന്ന് ചോദിക്കുമ്പോൾ സച്ചിൻറെ മറുപടിയാണ് രസകരം.

ഹെൽമറ്റ് വെക്കാൻ മറക്കല്ലേ
രാത്രിയിൽ ഹെൽമറ്റ് വെക്കാൻ മറക്കല്ലേ എന്ന് സച്ചിൻ മറുപടി പറഞ്ഞു എന്നാണ് ഫോട്ടോഷോപ്പ് വിദഗ്ധർ പ്രചരിപ്പിക്കുന്ന ട്വീറ്റിലെ തമാശ. സച്ചിന്‍ ഹെൽമറ്റിന്റെ ബ്രാൻഡ് അംബാസിഡര്‍ ആണല്ലോ, അടുത്തിടെ കേരളത്തിൽ വന്നപ്പോഴും സച്ചിൻ , ബൈക്ക് യാത്രക്കാരിയായ ഒരു സ്ത്രീയോട് വാഹനം നിർത്തി ഹെൽമറ്റ് വെക്കാൻ പറയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.

ശരിക്കുള്ള ട്വീറ്റ് ഇതാണ്
വിരാട് കോലി - അനുഷ്ക ശർമ വിവാഹത്തിന് ആശംസ അറിയിച്ച് സച്ചിൻ ട്വീറ്റ് ചെയ്തിരുന്നു, അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇനി സച്ചിന്റെ മകൾ സാറയുടെ വിവാഹം കൂടി കണ്ടാൽ മതി എന്നൊക്കെയാണ് ചില ആരാധകർ സച്ചിന്റെ ട്വീറ്റിന് മറുപടി പറയുന്നത്. ലക്ഷത്തിലധികം പേർ ട്വറ്റിനോട് പ്രതികരിച്ചിട്ടുണ്ട്.

സാറ - രൺവീർ വിവാഹം
സച്ചിന്റെ മകൾ സാറ തെണ്ടുൽക്കറും ബോളിവുഡ് താരം രൺവീർ സിംഗും തമ്മിൽ എപ്പോഴാണ് വിവാഹം കഴിക്കുന്നത് എന്നാണ് ചിലർക്ക് അറിയേണ്ടത്. സാറയുടെയും രൺവീറിന്‍റെയും വൈറലായ ചിത്രങ്ങൾ സച്ചിന്റെ ട്വീറ്റിന് കീഴിൽ പോസ്റ്റ് ചെയ്യുന്നവരും കുറവല്ല. മറ്റ് ചിലരാകട്ടെ സച്ചിനോടുള്ള ആരാധന അറിയിക്കാനാണ് ഈ സാഹചര്യം പ്രയോജനപ്പെടുത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications