വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ തോറ്റതല്ല, തോല്‍പ്പിച്ചതാണ്, ഓസീസിനെതിരെ കോലിയുടെ പൊറുക്കാനാവാത്ത 3 പിഴവുകള്‍

By Vaisakhan MK

കാന്‍ബറ: ഇന്ത്യ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് തുന്നം പാടിയിരിക്കുകയാണ്. ഇന്ത്യ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍ ശിഖര്‍ ധവാനും ഹര്‍ദിക് പാണ്ഡ്യയും ഒഴിച്ച് ബാക്കി ഒരാളില്‍ നിന്നും നല്ലൊരു പ്രകടനം ഉണ്ടായില്ല. അതിനേക്കാള്‍ ഏറെ പ്രശ്‌നമായി തോന്നിയത് വിരാട് കോലിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍ എടുത്ത് കാണിച്ച മത്സരം കൂടിയായിരുന്നു ഇത്. ആരോണ്‍ ഫിഞ്ച് അത് തിരിച്ചറിഞ്ഞാണ് തന്ത്രമൊരുക്കിയത്.

Virat Kohli's Poor Captaincy The Reason Behind India's Loss Vs Australia | Oneindia Malayalam
അവനെ കളിപ്പിച്ചത് എന്തിന്?

അവനെ കളിപ്പിച്ചത് എന്തിന്?

ഇന്ത്യയുടെ നിരയില്‍ അപ്രതീക്ഷിതമായി ഇടംപിടിച്ച് താരമായിരുന്നു നവദീപ് സെയ്‌നി. എന്നാല്‍ പുറം വേദന ശക്തമാമെന്ന് സെയ്‌നി നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. പകരം ടി നടരാജനെ ടീമില്‍ ഇടംപിടിച്ചിരുന്നു. നേരത്തെ ടി20 ടീമില്‍ മാത്രമായിരുന്ന നടരാജനെ ഏകദിന ടീമിലും കളിപ്പിച്ചിരുന്നു. എന്നാല്‍ സെയ്‌നിയെ പുറംവേദനയുണ്ടായിട്ടും കളിപ്പിക്കാനുള്ള തീരുമാനം കോലിയാണ് എടുത്തത്. അത് മത്സരത്തില്‍ വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്. പത്തോവറില്‍ 83 റണ്‍സാണ് സെയ്‌നി വിട്ടുകൊടുത്തത്. എട്ട് ഫോറും രണ്ട് സിക്‌സറുമാണ് സെയ്‌നി വഴങ്ങിയത്. ഫീല്‍ഡിംഗിലും സെയ്‌നി പരാജയമായി. കോലിയുടെ ആദ്യത്തെ പരാജയമാണിത്.

വിക്കറ്റ് വലിച്ചെറിഞ്ഞു

വിക്കറ്റ് വലിച്ചെറിഞ്ഞു

വിരാട് കോലി തീര്‍ച്ചയായും നല്ല മൂഡിലായിരുന്നു ക്രീസിലെത്തിയത്. മോശം ഷോട്ട് കളിച്ച് മായങ്ക് അഗര്‍വാള്‍ പുറത്തായത് കോലി കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇതിനിടയിലാണ് കോലിയുടെ ഹുക്ക് ഷോട്ട് മിസ് ഹിറ്റായി മാറിയത്. അനായാസ ക്യാച്ച് ആദം സാമ്പ വിട്ടുകളയുകയും ചെയ്തു. കോലിയെ പോലൊരു താരത്തെ വിട്ടുകളഞ്ഞതിന് അധികം ഓസീസിന് ദു:ഖിക്കേണ്ടി വന്നില്ല. രണ്ട് ഫോറും ഒരു ക്ലാസിക് സിക്‌സറും അടിച്ച് കോലി പിന്നീട് ഓസീസിനെ വിറപ്പിച്ചു. പക്ഷേ മായങ്കിനെ പോലെ അനാവശ്യ ഷോട്ട് കളിച്ച് കോലി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഷോട്ട് ബോളിന് മോശം ഷോട്ട് കളിച്ച കോലിയെ ഫിഞ്ച് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ക്യാപ്റ്റന്‍സി മഹാഅബദ്ധം

ക്യാപ്റ്റന്‍സി മഹാഅബദ്ധം

വിരാടിന്റെ ക്യാപ്റ്റന്‍സിയാണ് ഏറ്റവും അബദ്ധമായത്. ഫീല്‍ഡിംഗ് പ്ലേസ്‌മെന്റുകള്‍ വളരെ മോശമായിരുന്നു. റണ്‍നിരക്ക് കുറയ്ക്കാന്‍ ഏറ്റവും പ്രധാനം ഫീല്‍ഡിംഗിലെ മികവാണ്. എന്നാല്‍ സ്മിത്തും ഫിഞ്ചും അനായാസമാണ് ഗ്യാപ്റ്റുകള്‍ കണ്ടെത്തിയത്. ഇന്ത്യയെ ഒരിക്കല്‍ പോലും ആധിപത്യം പുലര്‍ത്താന്‍ ടീം അനുവദിച്ചില്ല. ഇന്ത്യയുടെ ഫീല്‍ഡിംഗിലെ പാളിച്ചകള്‍ മനസ്സിലാക്കിയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍ പോലും അനായാസം കളിച്ചത്. ഡെത്ത് ഓവറുകളില്‍ ബൗണ്ടറിയിലര്‍ ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നില്ല. പലരും സര്‍ക്കിളിന് ഉള്ളിലാണ് നിന്നത്. എന്തിനാണ് ഇത്തരമൊരു ഫീല്‍ഡ് വെച്ചത് എന്ന് കോലിക്ക് മാത്രമേ അറിയൂ. സാധാരണ ക്യാപ്റ്റന്‍മാരൊന്നും ഇങ്ങനെ ചെയ്യില്ല.

Story first published: Friday, November 27, 2020, 21:26 [IST]
Other articles published on Nov 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X