Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; കോലിയുടെ ഒന്നാം റാങ്ക് നഷ്ടമായി; ഒന്നാമന്‍ മറ്റൊരു സൂപ്പര്‍ താരം

കോലിയുടെ ഒന്നാം റാങ്ക് നഷ്ടമായി | Oneindia Malayalam

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഐസിസി ലോക റാങ്കിങ്ങില്‍ തിരിച്ചടി. ഒന്നാം ടെസ്റ്റില്‍ നേടിയ 200 റണ്‍സിന്റെ പിന്‍ബലത്തില്‍ ലോക ഒന്നാം നമ്പറായ വിരാട് കോലി രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തോടെ പിന്നോക്കം പോവുകയായിരുന്നു. 19 പോയന്റ് താഴോട്ടിറങ്ങിയ കോലിക്ക് ഇപ്പോള്‍ 919 പോയന്റാണുള്ളത്.

ലോര്‍ഡ്‌സില്‍ 23, 17 എന്നിങ്ങനെയായിരുന്നു വിരാട് കോലിയുടെ സ്‌കോര്‍. ഇതോടെ, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 929 പോയന്റോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നാം ടെസ്റ്റില്‍ മികച്ചുനിന്നാല്‍ കോലിക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്. സ്മിത്ത് ഇപ്പോള്‍ ക്രിക്കറ്റില്‍നിന്നും വിലക്ക് ലഭിച്ച് മാറിനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ക്യാപ്റ്റന് തിരിച്ചുവരാന്‍ കഴിയും.

viratkohli

ലോര്‍ഡ്‌സില്‍ 9 വിക്കറ്റെടുത്തി മിന്നുന്ന പ്രകടനം നടത്തിയ ഇംഗ്ലീഷ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ കരിയറില്‍ ആദ്യമായി 900 പോയന്റ് മറികടന്നു. ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ബൗളര്‍മാരിലെ ലോക ഒന്നാം നമ്പര്‍. രണ്ടാം ടെസ്റ്റിലെ പ്രകടനത്തോടെ 19 പോയന്റ് നേടിയ ആന്‍ഡേഴ്‌സണ് ഇപ്പോള്‍ 903 പോയന്റുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനം ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്ങിലും പ്രതിഫലിച്ചിട്ടുണ്ട്. മുരളി വിജയ് എട്ട് സ്ഥാനം നഷ്ടപ്പെട്ട് 33-ാം റാങ്കിലെത്തി. ദിനേഷ് കാര്‍ത്തിക് 18 സ്ഥാനം പിറകോട്ടുപോയി 195-ാം റാങ്കിലാണ്. സ്പിന്നര്‍ കുല്‍ദീപ് യാദവ് എഴുപതാം റാങ്കിലെത്തി. 13 സ്ഥാനങ്ങളാണ് നഷ്ടമായത്. അതേസമയം ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടിയ ആര്‍ അശ്വിന്‍ ബാറ്റിങ്ങില്‍ അമ്പത്തിയേഴാമതാണ്. ഓള്‍ റൗണ്ടറില്‍ മൂന്നാം റാങ്കും അശ്വിനുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 44 ലെത്തി. ബാറ്റിങ്ങില്‍ എഴുപത്തിനാലാമതാണ് ഇന്ത്യയുടെ ഈ യുവതാരം.

Story first published: Tuesday, August 14, 2018, 9:14 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+