Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയെ കണ്ടാല്‍ ബ്രൂസ് ലീയെ പോലെ... അത്രയ്‌ക്കൊക്കെ വേണോ?

കരാട്ടയും കുങ്ങ്ഫൂവുമയി ആയോധന കലയില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയ ചൈനീസ് ഇതിഹാസം ബ്രൂസ് ലീയെപ്പോലെയുണ്ടത്രെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കണ്ടാല്‍. പറയുന്നത് ആരാണെന്നോ. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ കപില്‍ ദേവ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ ഷര്‍ട്ട് ഇടാതെ പരിശീലനം നടത്തുന്ന വിരാട് കോലിയുടെ ചിത്രം കണ്ടപ്പോഴാണ് കപിലിനെ ഓര്‍മ വന്നത്.

ഇരുപതാം നൂറ്റാണ്ടിലെ കള്‍ച്ചറല്‍ ഐക്കണ്‍ എന്നാണ് ബ്രൂസ് ലീ വിശേഷിപ്പിക്കപ്പെടുന്നത്. മെയ് വഴക്കം ഒന്ന് കൊണ്ട് മാത്രം ലോകത്തെമ്പാടും ആരാധകരെ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിരാട് കോലിയുടെ ബോഡി കണ്ട് ബ്രൂസ് ലീ എന്നൊക്കെ വിളിച്ചാല്‍ അതൊരു കോമഡിയായിപ്പോകും. ഇന്ത്യ ടുഡേയിലാണ് കപിലിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. വിരാട് കോലി ശരീരം സൂക്ഷിക്കുന്ന രീതിയില്‍ കപില്‍ ദേവിന് വലിയ മതിപ്പാണ് ഉള്ളത്.

virat-kohli-

കളിച്ചിരുന്ന കാലത്ത് ഏറ്റവും ഫിറ്റായ താരങ്ങളില്‍ ഒരാളായിരുന്നു കപില്‍ദേവ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന താരമായിരുന്നു. ഇന്ത്യകണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഓള്‍റൗണ്ടറുമാണ് ഹരിയാനക്കാരനായ കപില്‍ദേവ്. ഒരിക്കല്‍പ്പോലും പരിക്ക് കാരണം കപില്‍ദേവിന് ഒരു മത്സരം നഷ്ടമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Read Also: പാഠം ചൊല്ലിപ്പഠിക്കാം തല്ലിപ്പഠിക്കാം ഇനി ട്രോളിയും പഠിക്കാം... ഇതാണ് ഞങ്ങ പറഞ്ഞ പി എസ് സി ട്രോള്‍

അതുപോലെ തന്നെ വിരാട് കോലിയും ശരീരം സൂക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവാണ്. 120 ശതമാനം ശ്രദ്ധയാണ് കോലി ഇക്കാര്യത്തില്‍ നല്‍കുന്നത്. ഇതുവരെയും ഒരു മത്സരം പോലും കോലിക്ക് ശാരീരികക്ഷമത ഇല്ലാത്തത് കൊണ്ട് നഷ്ടപ്പെട്ടിട്ടില്ല. കോലി വൈകാതെ ബ്രയാന്‍ ലാറയുടെ 400 റണ്‍സ് റെക്കോര്‍ഡ് തകര്‍ക്കുമെന്ന് കപില്‍ അടുത്തിടെ പറഞ്ഞിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

Story first published: Thursday, August 4, 2016, 13:47 [IST]
Other articles published on Aug 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+