Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍ദീപും ചഹലും, പിന്നെ ജഡേജ വേണോ? ലോകകപ്പ് കളിക്കുമോ? കോലി പറഞ്ഞത്...

ജഡേജയുടെ ലോകകപ്പ് സാധ്യതകൾ | Oneindia Malayalam

ദില്ലി: ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ അംഗീകൃത സ്പിന്നര്‍മാര്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമായിരിക്കുമെന്നുറപ്പാണ്. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇരുവരുടെയും പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും ഇത് ലോകകപ്പ് സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തുന്നില്ല.

നിശ്ചിത ഓവര്‍ അവസാനിച്ചുവെന്ന് കരുതിയ ഇടത്തു നിന്നും ശക്തമായി തിരിച്ചുവന്ന താരമാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ കളിച്ച് ടീമില്‍ മടങ്ങിയെത്തിയ അദ്ദേഹം ഇനി ലോകകപ്പിലും ഉണ്ടാവുമോയെന്നാണ് അറിയാനുള്ളത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിലെ ചില മല്‍സരങ്ങളില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നു. ജഡേജയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ വിരാട് കോലി.

ജഡേജ തീര്‍ച്ചയായും പരിഗണനയിലുണ്ട്

ജഡേജ തീര്‍ച്ചയായും പരിഗണനയിലുണ്ട്

ലോകകപ്പിനുള്ള സംഘത്തിലേക്ക് തീര്‍ച്ചയായും ജഡേജയുടെ പേര് പരിഗണനയിലുണ്ടെന്ന് കോലി വ്യക്തമാക്കി. പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടാവുമോയെന്ന് ഉറപ്പിച്ചു പറയാനാവില്ല. എന്നാല്‍ ലോകകപ്പിലെ ചില മല്‍സരങ്ങളില്‍ ജഡേജയ്ക്കു അവസരം ലഭിക്കും. ഇംഗ്ലണ്ടിലെ പിച്ച് ഫ്‌ളാറ്റും ടേണുമുള്ളതാണെങ്കില്‍ ജഡേജ പ്ലെയിങ് ഇലവനിലുണ്ടാവും. ഇടംകൈയന്‍ ലെഗ് സ്പിന്നര്‍ കൂടിയായ അദ്ദേഹത്തിന് ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ തിളങ്ങാന്‍ കഴിയും. ജഡേജയെ ടീമിന് ആവശ്യമുണ്ടെന്നും കോലി പറഞ്ഞു.

ബാറ്റിങിലും കരുത്താവും

ബാറ്റിങിലും കരുത്താവും

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ജഡേജയുടെ സാന്നിധ്യം ടീമിന് കരുത്തേകും. എല്ലാ കളികളിലും മികച്ച സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനാവുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ചില കളികളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ താരത്തിനു കഴിയും. ഫീല്‍ഡിങില്‍ ജഡേജയുടെ പ്രകടനം വിസ്മരിക്കാന്‍ കഴിയില്ല. ഒരു കളിയില്‍ 10 മുതല്‍ 15 റണ്‍സ് വരെ തടയാന്‍ ചടുലമായ ഫീല്‍ഡിങ് ജഡേജയെ സഹായിക്കും. ഏറെ സമ്മര്‍ദ്ദമുള്ള മല്‍സരങ്ങളില്‍ ഇതുപോലെ രക്ഷപ്പെടുത്തുന്ന റണ്‍സുകള്‍ നിര്‍ണായകമായി മാറുമെന്നും കോലി ചൂണ്ടിക്കാട്ടി.

സാഹചര്യം അനുസരിച്ച് തീരുമാനിക്കും

സാഹചര്യം അനുസരിച്ച് തീരുമാനിക്കും

ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ ഏതൊക്കെ സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നത് സാഹചര്യങ്ങളും എതിരാളികളെയും അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് കോലി പറഞ്ഞു. ഒട്ടെറെ റണ്‍സ് തടയാന്‍ മിടുക്കുള്ള ബൗളറാണ് ജഡേജ. കുല്‍ദീപും ചഹലും വിക്കറ്റുകളെടുക്കാനും മിടുക്കരാണ്. നിര്‍ണായക വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള മികച്ച ബൗളറാണ് ചഹലെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

Story first published: Saturday, March 16, 2019, 14:38 [IST]
Other articles published on Mar 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+