Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിയുടെ ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ചതാകുമെന്ന്ന്ന് ഗാവസ്‌കര്‍

ദില്ലി: തുടര്‍ച്ചയായ പരമ്പര വിജയങ്ങളുമായി കുതിക്കുന്ന വിരാട് കോലിയുടെ ഇന്ത്യന്‍ ടീം എക്കാലത്തെയും മികച്ച ഏകദിന ടീമാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ പരമ്പര വിജയം നേടിയതോടെയാണ് ക്രിക്കറ്റ് ഇതിഹാസം ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തിയത്.

ഇപ്പോഴത്തെ ഇന്ത്യന്‍ ടീം മികച്ച ഒത്തിണക്കമുള്ളവരാണെന്നും ഏതു ടീമിനും വെല്ലുവിളിയാണെന്നും ഗാവസ്‌കര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ഇന്ത്യന്‍ ടീമിലെ യുവതാരം ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടെയുള്ളവരെ ഗാവസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഹെയര്‍ സ്റ്റൈല്‍ ആണ് ടീമില്‍ ഇടം നേടാനുള്ള യോഗ്യതയെന്നായിരുന്നു വിമര്‍ശനം.

sunilgavaskar

എന്നാല്‍, ഓസീസിനെതിരായ പരമ്പര നേടാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടെ വിമര്‍ശനം മാറ്റിവെച്ച ഗാവസ്‌കര്‍ ഇന്ത്യന്‍ ടീമിന്റെ കുതിപ്പിനെ പുകഴ്ത്തി. ടീം സമതുലിതമാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും കളിക്കാര്‍ മികവു കാട്ടുന്നു. വ്യത്യസ്ത ശൈലിയിലുള്ള ബൗളര്‍മാര്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നും ഗാവസ്‌കര്‍ വിലയിരുത്തി.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വിജയിക്കുന്ന ടീം ആണ് ചാമ്പ്യന്മാരാകുന്നത്. ഇന്ത്യ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വാലറ്റത്തുള്ളവര്‍വരെ മികച്ച രീതിയില്‍ ബാറ്റേന്തുന്നത് ഇതിന് തെളിവാണ്. അതേസമയം, പരിചയ സമ്പന്നരായ ഓസ്‌ട്രേയന്‍ ടീമില്‍ വ്യത്യസ്തത കൊണ്ടുവരുന്ന ബാറ്റ്‌സ്മാനെയും ബൗളറെയും ആവശ്യമാണ്. ആദ്യത്തെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ കഴിഞ്ഞാല്‍ ഓസീസിന് ബാറ്റ് ചെയ്യാന്‍ ആളില്ലാത്ത സ്ഥിതിയാണെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

Story first published: Tuesday, September 26, 2017, 9:10 [IST]
Other articles published on Sep 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+