
12 ടെസ്റ്റുകളില്‍ നിന്ന് മൂന്നു ട്രിപ്പിള്‍ സെഞ്ച്വറികളടക്കം 1,215 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ഈ വര്‍ഷം താരത്തിന്‍റെ ബാറ്റിങ് ശരാശരി 75.93 ആണ്.
2016 വരെ ടെസ്റ്റില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറി പോലും കോലി നേടിയിരുന്നില്ല. ശരാശരിയാവട്ടെ 50ലും താഴെയുമായിരുന്നു. ഈ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലും 50ല്‍ അധികം ശരാശരിയുള്ള ഏക താരവും കോലിയാണ്.

പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായ അസര്‍ അലിയാണ് മികച്ച പ്രകടനത്തിലൂടെ ഈ വര്‍ഷം രണ്ടാമതെത്തിയത്. 11 ടെസ്റ്റുകളില്‍ നിന്നു 64.16 ശരാശരിയില്‍ ഈ വര്‍ഷം 1,155 റണ്‍സ് അലിയുടെ അക്കൗണ്ടിലുണ്ട്.
മൂന്നു സെഞ്ച്വറികളും നാല് അര്‍ധസെഞ്ച്വറികളും താരം നേടി. 302* ആണ് ഉയര്‍ന്ന സ്‌കോര്‍. ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന അഞ്ചാമത്തെ പാക് താരം കൂടിയാണ് അലി.

ഇംഗ്ലണ്ടിനെ വിജയവഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ജോ റൂട്ടാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 17 ടെസ്റ്റുകളില്‍ നിന്ന് ഈ വര്‍ഷം 1477 റണ്‍സ് താരം നേടിക്കഴിഞ്ഞു. 49.23 ആണ് ശരാശരി.
പാകിസ്താനെതിരേയുള്ള 254 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 25 കാരനായ റൂട്ട് മൂന്നു സെഞ്ച്വറികളും 10 അര്‍ധസെഞ്ച്വകളും സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യക്കെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയിരുന്നെങ്കില്‍ കലണ്ടര്‍ വര്‍ഷം 1500 റണ്‍സ് തികയ്ക്കാന്‍ റൂട്ടിനാവുമായിരുന്നു.

ഇംഗ്ലണ്ടിന്‍റെ വലംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോണി ബെയര്‍സ്‌റ്റോവാണ് ബാറ്റിങ് കരുത്തില്‍ നാലാംസ്ഥാനത്ത്. റൂട്ട് കഴിഞ്ഞാല്‍ ഈ വര്‍ഷം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ റണ്‍സ് നേടിയതും അദ്ദേഹമാണ്.
17 ടെസ്റ്റുകളില്‍ നിന്നു 58.80 ശരാശരിയില്‍ 1470 റണ്‍സ് ബെയര്‍സ്‌റ്റോവ് നേടി. മൂന്നു സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.

ഇംഗ്ലീഷ് ക്യാപ്റ്റന്‍ കൂടിയായ അലിസ്റ്റര്‍ കുക്കാണ് പട്ടികയിലെ അഞ്ചാമത്തെയും അവസാനത്തെയും താരം. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തള്ളി 10,000 റണ്‍സ് ക്ലബ്ബില്‍ ഇടംപിടിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് കുക്ക് സ്വന്തം പേരിലാക്കിയിരുന്നു.
17 ടെസ്റ്റുകളില്‍ നിന്ന് 42.33 ശരാശരിയില്‍ 1270 റണ്‍സാണ് കുക്ക് നേടിയത്. രണ്ടു സെഞ്ച്വറികളും ഇതില്‍പ്പെടുന്നു.


Click it and Unblock the Notifications