വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ നിര്‍ഭാഗ്യവാന്‍മാര്‍- ഏറെ മല്‍സരങ്ങള്‍ കളിച്ചു, കിരീടം ഒന്നു പോലുമില്ല! കോലി തലപ്പത്ത്

177 മല്‍സരങ്ങളിലാണ് കോലി ആര്‍സിബിക്കായി ഇറങ്ങിയത്

ഐപിഎല്ലില്‍ ഒരുപിടി മല്‍സരങ്ങളില്‍ കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടത്തിലൊന്ന് സ്പര്‍ശിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഒരുപിടി താരങ്ങളുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്‍മാര്‍ ഇവര്‍ തന്നെയാണെന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാവാനിടയില്ല. കാരണം ഐപിഎല്ലില്‍ കളിക്കുന്ന ഓരോ താരത്തിന്റെയും സ്വപ്‌നം ഒരിക്കലെങ്കിലും ടീമിനൊപ്പം ട്രോഫി ഉയര്‍ത്തുക എന്നതു തന്നെയായിരിക്കും.

എന്നാല്‍ നിരവധി മല്‍സരങ്ങളില്‍ ഇറങ്ങിയിട്ടും ഈ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ചില താരങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച, ഒരിക്കല്‍പ്പോലും കിരീടം നേടിയിട്ടില്ലാത്ത അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കൊന്നു നോക്കാം.

ക്രിസ് ഗെയ്ല്‍ (125 മല്‍സരങ്ങള്‍)

ക്രിസ് ഗെയ്ല്‍ (125 മല്‍സരങ്ങള്‍)

നിര്‍ഭാഗ്യവാന്‍മാരുടെ നിരയില്‍ അഞ്ചാംസ്ഥാനതത്തു നില്‍ക്കുന്നത് മറ്റാരുമല്ല. യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 125 മല്‍സരങ്ങളാണ് ഒരു ട്രോഫി പോലുമില്ലാതെ ഗെയ്ല്‍ പൂര്‍ത്തിയാക്കിയത്.
2008ലെ പ്രഥമ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്നു ഗെയ്ല്‍. 2010വരെ അദ്ദേഹം അവര്‍ക്കൊപ്പമുണ്ടായിരുന്നു. 2011ല്‍ റോയല്‍ ചാലഞ്ചേഴ്‌സിലെത്തിയതോടെയാണ് ഗെയ്‌ലിന്റെ തനിനിറം ലോകം കണ്ടത്. ആര്‍സിബിയുടെ ചുവപ്പ് ജഴ്‌സിയില്‍ അദ്ദേഹം റണ്‍സ് വാരിക്കൂട്ടി.
അഞ്ചു സെഞ്ച്വറികള്‍ ആര്‍സിബിക്കായി ഗെയ്ല്‍ നേടിയിട്ടുണ്ട്. ടി20യുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമയര്‍ന്ന വ്യക്തിഗത സ്‌കോറായ 175 റണ്‍സ് അദ്ദേഹം അടിച്ചെടുത്തത് ആര്‍സിബിയിലായിരുന്നു. രണ്ടു ഐപിഎല്‍ ഫൈനലുകളുടെ ഭാഗമാവാന്‍ ഗെയ്‌ലിനായെങ്കിലും രണ്ടു തവണയും പരാജയമേറ്റു വാങ്ങാനായിരുന്നു വിധി. 2018 മുതല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് യൂനിവേഴ്‌സല്‍ ബോസ്. ഗെയ്‌ലിന്റെ വരവിനു ശേഷം പഞ്ചാബ് പ്ലേഓഫിലെത്തിയിട്ടില്ല.

അജിങ്ക്യ രഹാനെ (140 മല്‍സരങ്ങള്‍)

അജിങ്ക്യ രഹാനെ (140 മല്‍സരങ്ങള്‍)

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും മധ്യനിര ബാറ്റ്‌സ്മാനുമായ അജിങ്ക്യ രഹാനെയാണ് ലിസ്റ്റില്‍ നാലാമത്. 140 മല്‍സരങ്ങള്‍ അദ്ദേഹം കളിച്ചെങ്കിലും കിരീടഭാഗ്യമുണ്ടായിട്ടില്ല. 2008ലെ പ്രഥമ സീസണ്‍ മുതല്‍ രഹാനെ ഐപിഎല്ലിന്റെ ഭാഗമാണ്. മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങിയ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ്, പൂനെ വാരിയേഴ്‌സ്, റൈസിങ് പൂനെ ജയന്റ്‌സ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് രഹാനെ.
കരിയറില്‍ ഒരിക്കല്‍ മാത്രമേ താരം ഐപിഎല്ലിന്റെ ഫൈനല്‍ കളിച്ചിട്ടുള്ളൂ. 2017ല്‍ റൈസിങ് പൂനെ ജയന്റ്‌സിനൊപ്പമായിരുന്നു ഇത്. എന്നാല്‍ അന്ന് മുംബൈയോട് ഒരു റണ്ണിന് മുംബൈ തോല്‍ക്കുകയായിരുന്നു.
ഐപിഎല്ലില്‍ 140 മല്‍സരങ്ങൡ നിന്നും രണ്ടു സെഞ്ച്വറികളടക്കം 3820 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. ഇനി ഡല്‍ഹിക്കൊപ്പമെങ്കിലും കിരീടത്തിനു വേണ്ടിയുള്ള തന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് 32 കാരനായ ജിങ്ക്‌സ്.

അമിത് മിശ്ര (147 മല്‍സരങ്ങള്‍)

അമിത് മിശ്ര (147 മല്‍സരങ്ങള്‍)

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്ര ഐപിഎല്ലില്‍ 147 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഒരു കിരീടം പോലും സ്വന്തം പേരിലില്ല. മിശ്ര കളിച്ചിട്ടുള്ള രണ്ടു ടീമുകള്‍ ഐപിഎല്ലില്‍ കിരീടം കൈക്കലാക്കിയെങ്കിലും അവര്‍ക്കൊപ്പം അന്നു മിശ്രയുണ്ടായിരുന്നില്ല. 2008ലെ പ്രഥമ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) അദ്ദേഹം. 2010 വരെ അദ്ദേഹം അവര്‍ക്കൊപ്പം തുടര്‍ന്നു.
2011 മുതല്‍ 12 വരെ ഡെക്കാന്‍ ചാര്‍ജേ്‌സിനൊപ്പമായിരുന്നു മിശ്ര. 2009ല്‍ ഡെക്കാന്‍ ഐപിഎല്ലില്‍ ചാംപ്യന്‍മാരായെങ്കിലും അന്ന് മിശ്ര ഡല്‍ഹിയുടെ ഭാഗമായിരുന്നു. 2013ല്‍ സ്പിന്നര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. 2015ല്‍ മിശ്ര പഴയ തട്ടകമായ ഡല്‍ഹിയില്‍ തിരിച്ചെത്തി. 2017ല്‍ തന്റെ പഴയ ടീം സണ്‍റൈസേഴ്‌സ് ഐപിഎല്ലില്‍ ചാംപ്യന്‍മാരായപ്പോള്‍ താരത്തിന് കാഴ്ചക്കാരനാവാനേ കഴിഞ്ഞുള്ളൂ.
കിരീടമില്ലെങ്കിലും ഐപിഎല്ലില്‍ വ്യക്തിപരമായി മികച്ച പ്രകടനമാണ് മിശ്ര കാഴ്ചവച്ചിട്ടുള്ളത്. 147 മല്‍സരങ്ങളില്‍ 157 വിക്കറ്റുകള്‍ സ്പിന്നര്‍ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയാണ് മിശ്ര. മുംബൈ ഇന്ത്യന്‍സിന്റെ ശീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിങ്കയാണ് ഒന്നാമത്.

എബി ഡിവില്ലിയേഴ്‌സ് (154 മല്‍സരങ്ങള്‍)

എബി ഡിവില്ലിയേഴ്‌സ് (154 മല്‍സരങ്ങള്‍)

അന്താരാഷ്ട്ര ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്‍മാരെന്നു വിളിപ്പേരുള്ള ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ഐപിഎല്ലിലെത്തിയപ്പോഴും കിരീടം അകന്നു തന്നെ നില്‍ക്കുകയാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമാണ് എബിഡി ഐപിഎല്‍ കരിയര്‍ ആരംഭിച്ചതെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ളത്.
ആദ്യത്തെ മൂന്ന സീസണ്‍ മാത്രമേ എബിഡി ഡല്‍ഹിക്കൊപ്പമുണ്ടായുള്ളൂ. പിന്നീടുള്ള ഒമ്പത് സീസണുകളും അദ്ദേഹം ആര്‍സിബിയുടെ ഭാഗമായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ആര്‍സിബി ബാറ്റിങിന്റെ നെടുംതൂണെന്നാണ് എബിഡി വിശേഷിപ്പിക്കപ്പെടുന്നത്.
ഐപിഎല്‍ കരിയറില്‍ 154 മല്‍സരങ്ങള്‍ ഡല്‍ഹിക്കും ആര്‍സിബിക്കുമായി എബിഡി കളിച്ചിട്ടുണ്ട്. മൂന്നു സെഞ്ച്വറികളടക്കം 4395 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്തെ വിദേശ താരം കൂടിയാണ് എബിഡി.

വിരാട് കോലി (177 മല്‍സരങ്ങള്‍)

വിരാട് കോലി (177 മല്‍സരങ്ങള്‍)

ഐപിഎല്ലിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഇന്ത്യന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെന്നായിരിക്കും ഉത്തരം. 177 മല്‍സരങ്ങളാണ് ഒരു കിരീടം പോലുമില്ലാതെ അദ്ദേഹം പൂര്‍ത്തിയാക്കിയത്. പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും ആര്‍സിബി ടീമിനൊപ്പം അദ്ദേഹമുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം അണ്ടര്‍ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ നേടാന്‍ കോലിക്കായിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഒരു തവണ പോലും കോലിയെ തേടി ട്രോഫിയെത്തിയിട്ടില്ല.
ഐപിഎല്ലില്‍ 177 മല്‍സരങ്ങളില്‍ നിന്നും 5412 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനും അദ്ദേഹമാണ്.
2016ലെ ഐപിഎല്ലിലായിരുന്നു കോലിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടിട്ടുള്ളത്. ആയിരത്തിന് അടുത്ത് റണ്‍സ് സീസണില്‍ വാരിക്കൂട്ടിയിരുന്നു. അന്നു ടീമിനെ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ കലാശക്കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ടു റണ്‍സിന് ആര്‍സിബി തോല്‍ക്കുകയായിരുന്നു.

Story first published: Monday, June 29, 2020, 18:46 [IST]
Other articles published on Jun 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X