വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലെ അതിവേഗ 10,000 റണ്‍സുകാര്‍- കോലി തലപ്പത്ത്, ആദ്യ മൂന്നും ഇന്ത്യക്കാര്‍

205 ഇന്നിങ്‌സുകളിലാണ് കോലിയുടെ നേട്ടം

ടി20 ക്രിക്കറ്റിന്റെ വരവോടെ പഴയ ഗ്ലാമര്‍ നഷ്ടമായെങ്കിലും ഏകദിന ക്രിക്കറ്റിന് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ടെസ്റ്റ് കഴിഞ്ഞാല്‍ ഒരു താരത്തിന്റെ പ്രതിഭ മാറ്റുരച്ചു നോക്കുന്ന ഏറ്റവും വലിയ വേദി കൂടിയാണിത്. അഞ്ചു ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ചടുലമാക്കിയത് ഏകദിന മല്‍സരങ്ങളായിരുന്നു. ഇപ്പോള്‍ ദൈര്‍ഘ്യം കൊണ്ട് അതിനെ കടത്തിവെട്ടുന്ന ടി20 വന്നെങ്കിലും ഏകദിനം പതിയെ തുടങ്ങി ക്ലൈമാക്‌സിലേക്കു കത്തിക്കയറുന്ന ശൈലിയിലൂടെ ആരാധകരെ ഇപ്പോഴും രസിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പറഞ്ഞുവരുന്നത് ഏകദിനത്തിലെ 10,000 ക്ലബ്ബില്‍ അതിവേഗമെത്തിയ ബാറ്റ്‌സ്മാന്‍മാരെക്കുറിച്ചാണ്. കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ചിട്ടുള്ള അഞ്ചു പേര്‍ ആരൊക്കയാണെന്നു നമുക്ക് നോക്കാം.

വിരാട് കോലി (205 ഇന്നിങ്‌സ്)

വിരാട് കോലി (205 ഇന്നിങ്‌സ്)

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയാണ് ഈ ലിസ്റ്റില്‍ അമരത്തു നില്‍ക്കുന്നത്. വെറും 205 ഇന്നിങ്‌സുകളിലാണ് കോലി 10,000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
2018 ഒക്ടോബര്‍ 24ന് വിശാഖപട്ടണത്തു വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്നവ ഏകദിനത്തിലായിരുന്നു അദ്ദേഹം ലോക റെക്കോര്‍ഡ് കുറിച്ചത്. 2008 ആഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കോലിക്കു എലൈറ്റ് ക്ലബ്ബിലെത്താന്‍ 10 വര്‍ഷവും 67 ദിവസവും മാത്രമേ വേണ്ടി വന്നുള്ളൂ.
ഇതിനകം 248 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം 59.33 ശരാശരിയില്‍ 11,867 റണ്‍സാണ് നേടിയിട്ടുള്ളത്. 43 സെഞ്ച്വറികളും 58 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (259 ഇന്നിങ്‌സ്)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (259 ഇന്നിങ്‌സ്)

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കോലിക്കു പിറകില്‍ ഈ പട്ടികയില്‍ രണ്ടാമതുള്ളത്. നേരത്തേ ഈ റെക്കോര്‍ഡ് കൈയടക്കി വച്ചിരുന്ന സച്ചിനെ കോലി പിന്തള്ളുകയായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു 10000 റണ്‍സ് തികയ്ക്കാന്‍ വേണ്ടിവന്നത് 259 ഇന്നിങ്‌സുകളാണ്.
2001 മാര്‍ച്ച് 31ന് ഓസ്‌ട്രേലിയക്കെതിരേ നടന്ന ഏകദിനത്തിലായിരുന്നു അദ്ദേഹം 10,000 റണ്‍സ് തികച്ചത്. ഈ നേട്ടത്തിലെത്താന്‍ സച്ചിനു വേണ്ടി വന്നത് 11 വര്‍ഷങ്ങളും 103 ദിവസവുമായിരുന്നു.
2012ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനു മുമ്പ് 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമടക്കം 18,426 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്.

സൗരവ് ഗാംഗുലി (263 ഇന്നിങ്‌സ്)

സൗരവ് ഗാംഗുലി (263 ഇന്നിങ്‌സ്)

മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരം തന്നെയാണെന്നതാണ് അഭിമാനകരമായ കാര്യം. മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണ് അതിവേഗം 10,000 റണ്‍സ് തികച്ച മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. ഒരു കാലത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളായിരുന്നു സച്ചിനും ഗാംഗുലിയും.
15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ 263 ഇന്നിങ്‌സുകളില്‍ നിന്നാണ് ദാദ 10,000 റണ്‍സ് ക്ലബ്ബിലെത്തിയത്. ഇത്രയും റണ്‍സെടുക്കാന്‍ അദ്ദേഹത്തിന് വേണ്ടി വന്നത് 13 വര്‍ഷവും 204 ദിവസവുമായിരുന്നു. 2005 ആഗസ്റ്റ് മൂന്നിനു ശ്രീലങ്കയ്‌ക്കെതിരേ ദാംബുല്ലയില്‍ നടന്ന ഏകദിനത്തിലാണ് ഗാംഗുലി 10,000 കടന്നത്. കരിയറില്‍ 311 ഏകദിനങ്ങളില്‍ കളിച്ച ദാദ 41.02 ശരാശരിയില്‍ 11,363 റണ്‍സ് നേടിയിട്ടുണ്ട്.

റിക്കി പോണ്ടിങ് (266 ഇന്നിങ്‌സ്)

റിക്കി പോണ്ടിങ് (266 ഇന്നിങ്‌സ്)

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ റിക്കി പോണ്ടിങിനാണ് ലിസ്റ്റില്‍ നാലാംസ്ഥാനം. 266 ഇന്നിങ്‌സുകളെടുത്താണ് പോണ്ടിങ് 10,000 തികച്ചത്. ടീമിനെ മുന്നില്‍ നിന്നു നയിച്ചിരുന്ന അദ്ദേഹത്തിനു കീഴില്‍ ഓസീസ് സ്വപ്നതുല്യമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. 375 ഏകദിനങ്ങളില്‍ നിന്നും 13,704 റണ്‍സാണ് പോണ്ടിങിന്റെ സമ്പാദ്യം. 10,000 റണ്‍സെന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ 12 വര്‍ഷവും 37 ദിവസവുമാണ് അദ്ദേഹമെടുത്തത്. 2007 മാര്‍ച്ച് 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു പോണ്ടിങ് ഈ നേട്ടം കൈവരിച്ചത്. 42 ശരാശരിയില്‍ 30 സെഞ്ച്വറികളും 82 ഫിഫ്റ്റികളുമടക്കമാണ് അദ്ദേഹം 13,000ത്തിന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

ജാക്വിസ് കാലിസ് (272 ഇന്നിങ്‌സ്)

ജാക്വിസ് കാലിസ് (272 ഇന്നിങ്‌സ്)

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസാണ് ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത്. കാലിസിന് 10,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 272 ഇന്നിങ്‌സുകളായിരുന്നു. 18 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറായിരുന്നു താരത്തിന്റേത്. 1996ല്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ കുപ്പായമണിഞ്ഞ കാലിസ് 13 വര്‍ഷവും 14 ദിവസവുമെടുത്താണ് 10,000 റണ്‍സ് ക്ലബ്ബിലെത്തിയത്. 2009 ജനുവരി 14ന് ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലാണ് താരം 10,000 റണ്‍സ് തികച്ചത്. വിരമിക്കുമ്പോഴേക്കും ഏകദിനത്തില്‍ നിന്നും 11,579 റണ്‍സും 273 വിക്കറ്റുകളും കാലിസ് വീഴ്ത്തിയിരുന്നു.

Story first published: Monday, July 27, 2020, 17:41 [IST]
Other articles published on Jul 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X