Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ മുഹമ്മദ് അമീര്‍ കളിച്ചാലോ? ആര് സ്വന്തമാക്കും? മൂന്ന് ടീമുകള്‍ക്ക് അനുയോജ്യന്‍

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ പേസറായ മുഹമ്മദ് അമീര്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. പാകിസ്താന്‍ മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് അമീറിന്റെ വിരമിക്കല്‍ തീരുമാനം. നിലവില്‍ പാകിസ്താന്‍ ടീമിലേക്ക് തിരിച്ചില്ലെന്ന് വ്യക്തമാക്കിയ അമീറിന് യുകെ പൗരത്വം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുഹമ്മദ് അമീറിന് പങ്കെടുക്കാന്‍ സാധിക്കും.

29കാരനായ അമീര്‍ 36 ടെസ്റ്റില്‍ നിന്ന് 119 വിക്കറ്റും 61 ഏകദിനത്തില്‍ നിന്ന് 81 വിക്കറ്റും 50 ടി20യില്‍ നിന്ന് 59 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും താരം കളിക്കുന്നുണ്ട്. അമീറിനെപ്പോലൊരു പേസര്‍ക്ക് ഏറ്റവും അനുയോജ്യമായ മൂന്ന് ഐപിഎല്‍ ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

മികച്ച പേസ് ബൗളര്‍മാരുടെ അഭാവം നിലനില്‍ക്കുന്ന ടീമാണ് പഞ്ചാബ് കിങ്‌സ്. മുഹമ്മദ് ഷമിയ്‌ക്കൊപ്പം മികച്ചൊരു പേസറെ കണ്ടെത്താന്‍ ഇതുവരെ പഞ്ചാബിന് സാധിച്ചിട്ടില്ല. കോടികള്‍ നല്‍കി ടീമിലെത്തിച്ച പല പേസ് ബൗളര്‍മാരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ ഇടം കൈയ്യനും പരിചയസമ്പന്നനുമായ മുഹമ്മദ് അമീറിനെപ്പോലൊരു താരം പഞ്ചാബിന് അത്യാവശ്യമാണ്. മികച്ച പേസിനോടൊപ്പം ഡെത്ത് ഓവറില്‍ മികവ് കാട്ടാനുമുള്ള ശേഷിയും അമീറിനുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലി നായകനായുള്ള ആര്‍സിബിയ്ക്കും മികച്ച പേസര്‍മാരെ ആവിശ്യമാണ്. പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ ഏറെയുള്ള ടീമില്‍ മികച്ച ബൗളറെന്ന നിലയിലുള്ളത് മുഹമ്മദ് സിറാജ് മാത്രമാണ്. കെയ്ല്‍ ജാമിസന്‍,ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവര്‍ ശരാശരി മാത്രം. ഈ സാഹചര്യത്തില്‍ ആര്‍സിബിക്ക് അനുയോജ്യനായ താരമാണ് അമീര്‍. ആര്‍സിബി നായകന്‍ വിരാട് കോലിയോട് വളരെ ആരാധനയുള്ള താരങ്ങളിലൊരാളാണ് അമീര്‍. ഇരുവരും ഒന്നിച്ച് കളിക്കുന്നത് ടീമിന് വളരെ ഗുണം ചെയ്‌തേക്കും.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ കിരീടം നേടിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സമീപകാലത്തായി ഏറ്റവും ബാധിച്ചിരിക്കുന്ന കാര്യം മികച്ച പേസറുടെ അഭാവമാണ്. പാറ്റ് കമ്മിന്‍സ്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ റണ്ണൊഴുക്ക് തടയുന്നതില്‍ പരാജയപ്പെടുന്നു. ഈ സാഹചര്യത്തില്‍ മികച്ച സീനിയര്‍ പേസറെ ടീമിന് ആവിശ്യമുണ്ട്. അതിന് അനുയോജ്യനായ താരമാണ് അമീര്‍. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കുള്ള അമീറിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നു.

Story first published: Thursday, May 20, 2021, 15:08 [IST]
Other articles published on May 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+