For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എയര്‍പോര്‍ട്ടില്‍ വെച്ച് വിരാട് കോലി അനുഷ്‌കയെ ചുംബിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു!

By Desk

മുംബൈ: കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഏഷ്യാകപ്പിലും ട്വന്റി 20 ലോകകപ്പിലും എന്ന് വേണ്ട ഇക്കഴിഞ്ഞ ഐ പി എല്ലില്‍ വരെ, തന്റെ കരിയറിലെ ഉജ്വലമായ ഇന്നിംഗ്‌സുകളാണ് വിരാട് കളിച്ചുകൊണ്ടിരിക്കുന്നത്. കാമുകി അനുഷ്‌ക ശര്‍മയുമായി പിരിഞ്ഞ ശേഷമാണ് കോലി ഇങ്ങനെ ഒരു ഫോമിലേക്ക് ഉയര്‍ന്നത് എന്ന് ആരാധകരില്‍ ചിലര്‍ പറയും.

ഏതാനും മാസങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും പിരിഞ്ഞത്. കരിയറില്‍ ശ്രദ്ധ പതിപ്പിക്കാന്‍ വേണ്ടിയാണ് ഇതെന്നായിരുന്നു രണ്ടുപേരും പ്രതികരിച്ചത്. പിന്നാലെ, കോലി അനുഷ്‌കയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നതും അവസാനിപ്പിച്ചിരുന്നു. ഇരുവരും പിരിഞ്ഞെങ്കിലും എപ്പോഴും വാര്‍ത്തകളില്‍ ഈ ബന്ധം നിറഞ്ഞുതന്നെ നിന്നു.

kohli-anushka

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് വിരാട് കോലി അനുഷ്‌ക ശര്‍മയെ ചുംബിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. വിമാനത്താവളത്തിന് മുന്നില്‍ വെച്ച് അനുഷ്‌കയ്ക്ക് വിട പറഞ്ഞുകൊണ്ട് നല്‍കിയ ഒരു ചുംബനമായിരുന്നു ഇത്. അനുഷ്‌കയെ കാണാന്‍ വേണ്ടി മാത്രമാണ് കോലി വിമാനത്താവളത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: വിരാട് കോലിയും അനുഷ്‌കയും വീണ്ടും.. ഡിന്നര്‍ ഔട്ടിംഗ് ചിത്രങ്ങള്‍ വൈറല്‍!

നേരത്തെ ഐ പി എല്‍ മത്സരത്തിനിടെ അനുഷ്‌കയും വിരാട് കോലിയും ബെംഗളൂരുവില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു. രണ്ടുപേര്‍ക്കുമൊപ്പം ഒരു ആരാധകന്‍ എടുത്ത സെല്‍ഫി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലായിരുന്നു. വിരാട് കോലിയും അനുഷ്‌കയും വീണ്ടും അടുക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിമാനത്താവളത്തിലെ ഈ ചുംബനം.

Story first published: Friday, June 3, 2016, 12:27 [IST]
Other articles published on Jun 3, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+