വിരാട് കോലിക്ക് വീണ്ടും റെക്കോര്‍ഡ്; ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം
ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന വിരാട് കോലി മറ്റൊരു നാഴികക്കല്ലുകൂടി താണ്ടി. ക്യാപ്റ്റനെന്ന നിലയില്‍ അമ്പതാമത്തെ ഏകദിന ക്രിക്കറ്റില്‍ പാഡണിഞ്ഞാണ് കോലി അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഇത്രയും മത്സരങ്ങളില്‍നിന്നും 39 വിജയങ്ങളാണ് ക്യാപ്റ്റനൊപ്പമുള്ളത്. മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലവ് ലോയ്ഡും മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനുമൊപ്പമാണ് ഇപ്പോള്‍ വിരാട് കോലിയും.

അമ്പത് മത്സരങ്ങളില്‍ പോണ്ടിങ് ഒന്‍പതെണ്ണത്തില്‍ തോറ്റു. കോലി 10 മത്സരങ്ങളിലും ലോയ്ഡ് 11 മത്സരങ്ങളിലും തോല്‍വിയറിഞ്ഞു. 78 ശതമാനമാണ് കോലിയുടെ വിജയശതമാനം. ഇരുപത്തിയഞ്ചോ അതിലധികമോ മത്സരത്തില്‍ ക്യാപ്റ്റനായവരില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമാണ്.
കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലൂടെയാണ് വിരാട് കോലി പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍ 75 റണ്‍സുമായി വിജയത്തില്‍ നിര്‍ണായകമായി. രോഹിത് ശര്‍മ 137 റണ്‍സെടുത്തു. ബൗളര്‍ കുല്‍ദീപ് യാദവിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് അനാസായ ജയം സാധ്യമാക്കിയത്. പരമ്പരയില്‍ രണ്ടാം മത്സരം ശനിയാഴ്ച നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications