Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പിന്നിനെതിരേ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? ടോപ് ഫൈവിനെ പരിചയപ്പെടാം

മുംബൈ: സ്പിന്ന ബൗളര്‍മാരെ നേരിടുകയെന്നത് ഏത് ബാറ്റ്‌സ്മാനെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. പേരുകേട്ട പല ബാറ്റ്‌സ്മാന്‍മാര്‍ക്കും കൂടുതല്‍ തവണ അടിപതറുന്നതും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍. കറങ്ങിത്തിരിയുന്ന സ്പിന്‍ ബൗളിങ്ങില്‍ ദിശ കണ്ടെത്താനാവാതെ ബാറ്റ്‌സ്മാന്‍മാര്‍ വീഴുന്നു. നിലവിലെ ടെസ്റ്റ് താരങ്ങളില്‍ സ്പിന്നിനെതിരേ ഏറ്റവും നന്നായി കളിക്കുന്ന താരങ്ങള്‍ ആരൊക്കെയാണ്? ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാരെ പരിചയപ്പെടാം.

വിരാട് കോലി

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏത് മൈതാനത്തും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താനുള്ള ബാറ്റിങ് മികവ് കോലിക്കുണ്ട്. സ്പിന്നിനെ വിജയകരമായി നേരിടുന്ന താരങ്ങളിലൊരാളാണ് കോലി. പ്രധാനമായും ഇന്ത്യക്ക് പുറത്ത്. ഏഷ്യന്‍ രാജ്യങ്ങളിലെ കോലിയുടെ ബാറ്റിങ് ശരാശരി 64 റണ്‍സാണ്. സ്പിന്നിനെ അമിത പ്രതിരോധത്തിന് മുതിരാതെ ആക്രമിക്കുന്ന ശൈലിയാണ് കോലിയുടേത്.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും സ്പിന്നിനെതിരേ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. ശ്രീലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടി റൂട്ട് മികവ് കാട്ടിയിരുന്നു. 2012ല്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരെയായിരുന്നു റൂട്ടിന്റെ അരങ്ങേറ്റം. അന്ന് ഇന്ത്യയുടെ ശക്തരായ സ്പിന്‍ നിരയെ നേരിട്ട് 73 റണ്‍സ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന ഏഷ്യന്‍ മൈതാനത്ത് 16 ടെസ്റ്റില്‍ നിന്ന് 54.13 ശരാശരിയില്‍ 1624 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. കരിയര്‍ ശരാശരിയേക്കാളും മികച്ചതാണിത്.

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സ്പിന്നിനെ മനോഹരമായി കളിക്കുന്ന താരമാണ്. നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ വില്യംസണിന്റെ ഏഷ്യയിലെ റെക്കോഡ് മികച്ചതാണ്. 19 ടെസ്റ്റില്‍ നിന്ന് 46.81 ശരാശരിയില്‍ 1545 റണ്‍സാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ അദ്ദേഹം നേടിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിട്ട് അഹമ്മദാബാദില്‍ സെഞ്ച്വറി നേടിയാണ് വില്യംസണ്‍ തന്റെ വരവറിയിച്ചത്. ശ്രീലങ്ക,ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെയും അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും ശക്തനായ ടെസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പുജാരയും സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ്. ഏഷ്യയില്‍ 62.30ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 47.74 എന്ന കരിയര്‍ ശരാശരിയേക്കാളും മികച്ചതാണിത്. ഏഷ്യയില്‍ 45 ടെസ്റ്റില്‍ നിന്ന് 3925 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 13 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. വിദേശ മൈതാനത്തും ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്ന താരമാണ് പുജാര.

അസ്ഹര്‍ അലി

അസ്ഹര്‍ അലി

പാകിസ്താന്‍ താരം അസ്ഹര്‍ അലിക്കും സ്പിന്നിനെതിരേ മികച്ച റെക്കോഡാണുള്ളത്. ഏഷ്യയില്‍ 53.44 ശരാശരിയില്‍ 3848 റണ്‍സാണ് അദ്ദേഹം നേടിയത്. കരിയറിലെ 17 സെഞ്ച്വറികളില്‍ 12ഉും പിറന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണ്. സ്പിന്നര്‍മാരെ അമിത പ്രതിരോധത്തിന് വിട്ടുകൊടുക്കാത്ത താരം കൂടിയാണ് അദ്ദേഹം. നിലവിലെ പാകിസ്താന്‍ ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അസ്ഹര്‍ അലി. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലും അസ്ഹര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.

Story first published: Saturday, January 30, 2021, 10:48 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+