ഇന്ത്യ ലോകകപ്പ് തോറ്റു, പക്ഷേ ലോകകപ്പിന്റെ താരം വിരാട് കോലി തന്നെ!
കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്‍ തോറ്റ് ആതിഥേയരായ ഇന്ത്യ പുറത്തായി. എങ്കിലും ആറാമത് ലോകകപ്പിന്റെ താരം ഇന്ത്യയുടെ വിരാട് കോലി തന്നെ. 5 കളിയില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ സഹിതം 273 റണ്‍സെടുത്താണ് വിരാട് കോലി മാന്‍ ഓഫ് ദ സീരിസായത്. 186 പന്തുകള്‍ കളിച്ച കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 146 ന് മുകളിലാണ്. ഉയര്‍ന്ന സ്‌കോര്‍ 89 നോട്ടൗട്ട്.
രണ്ടാമത്തെ മത്സരത്തില്‍ പാകിസ്താനെതിരെ അര്‍ധസെഞ്ചുറിയോടെ കോലി വിജയത്തിലെത്തിച്ചു. എന്നാല്‍ കോലിയുടെ മികച്ച രണ്ട് ഇന്നിംഗ്‌സുകള്‍ ലോകകപ്പ് കാണാനിരിക്കുന്നതേ ഉണ്ടാരുന്നുള്ളൂ. ഓസ്‌ട്രേലിയയ്‌ക്കൈതിരെ 82 റണ്‍സെടുത്ത് തകര്‍പ്പന്‍ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിച്ച കോലി സെമി ഫൈനലില്‍ 89 റണ്‍സുമായി പുറത്താകാതെ നിന്നു. പക്ഷേ 7 വിക്കറ്റിന് കളി തോറ്റ് ഇന്ത്യ ലോകകപ്പിന് പുറത്തായി.

യോഗ്യതാറൗണ്ട് മുതല്‍ ബാറ്റ് ചെയ്ത തമീം ഇഖ്ബാല്‍ 6 ഇന്നിംഗ്‌സുകളിലായ 295 റണ്‍സെടുത്ത് ലോകകപ്പിലെ ടോപ് സ്‌കോററായി. ശരാശരി 73. ഉയര്‍ന്ന സ്‌കോര്‍ 103. ജോ റൂട്ട് (249 റണ്‍സ്), മുഹമ്മദ് ഷഹ്‌സാദ് (222 റണ്‍സ്) എന്നിവരാണ് ട്വന്റി 20 ലോകകപ്പില്‍ 200 കടന്ന മറ്റ് ബാറ്റ്‌സ്മാന്മാര്‍. കോലി കഴിഞ്ഞാല്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ മികച്ച പ്രകടനം ധോണിയുടെ വകയാണ്. 89 റണ്‍സ്. രോഹിത് ശര്‍മ 88 റണ്‍സടിച്ചു. ട്വന്റി 20 ലോകകപ്പില്‍ കോലിയുടെ മികച്ച ചില ഷോട്ടുകള്‍ കാണൂ..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications