വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലി ഓസ്‌ട്രേലിയയ്ക്ക് സ്റ്റീവ് സ്മിത്തിനെ പോലെ; മലക്കം മറിഞ്ഞ് പാറ്റ് കുമ്മിന്‍സ്

സിഡ്‌നി: ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെക്കുറിച്ച് ഓസ്‌ട്രേലിയന്‍ പേസ് താരം പാറ്റ് കുമ്മിന്‍സ് പറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. സിഡ്‌നിയില്‍ നടന്ന ഒരു ചടങ്ങിലാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തുമ്പോള്‍ കോലി സെഞ്ചുറി തികയ്ക്കില്ലെന്നും, അവരെ തകര്‍ക്കുമെന്നും കുമ്മിന്‍സ് വെല്ലുവിളിച്ചത്. എന്നാല്‍ ഉദ്ദേശിച്ച രീതിയിലല്ല ഈ വാക്കുകള്‍ ആളുകള്‍ മനസ്സിലാക്കിയതെന്ന വിശദീകരണമാണ് കുമിന്‍സ് ഇപ്പോള്‍ നല്‍കുന്നത്.

viratkohli

'വിരാടിനെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങളില്‍ ലഭിച്ച പ്രതികരണങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു. പക്ഷെ ആളുകള്‍ മനസ്സിലാക്കിയതിന് നേര്‍വിപരീതമാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത്. ശരിക്കും വിരാടിനെ പുകഴ്ത്താനായിരുന്നു ശ്രമം. വിരാട് സെഞ്ചുറി തികയ്ക്കരുതെന്ന് ഒരു ആഗ്രഹമാണ്. കാരണം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് അദ്ദേഹം. വിരാട് സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് വിജയസാധ്യത കൂടും. അല്ലാതെ അദ്ദേഹം മോശമാണെന്ന് പറഞ്ഞിട്ടില്ല', കുമ്മിന്‍സ് വിശദീകരിച്ചു.

വിരാട് കോലി ഓസ്‌ട്രേലിയയ്ക്ക് സ്റ്റീവ് സ്മിത്തിനെ പോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എതിര്‍ടീമിലെ ബൗളര്‍മാരോട് മത്സരിക്കാന്‍ ഇറങ്ങുകയും, പ്രകോപിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും. ആ തീപ്പൊരി സഹതാരങ്ങളിലേക്ക് പകര്‍ന്നുനല്‍കാനും കോലിക്ക് കഴിവുണ്ട്', കുമ്മിന്‍സ് വ്യക്തമാക്കി.

ഒരിക്കലും ഒരു വെല്ലുവിളിയായി പറഞ്ഞ കാര്യങ്ങളല്ല, മറിച്ച് അവതാരകന്‍ പര്യടനത്തിലെ ആഗ്രഹം ചോദിച്ചപ്പോള്‍ പറഞ്ഞ് പോയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വിരാട് കോലി സെഞ്ചുറി അടിയ്ക്കാന്‍ പോന്ന താരമാണ്. അത് തടയാന്‍ സകല ശക്തിയും പുറത്തെടുക്കുകയാണ് ലക്ഷ്യം, ഓസ്‌ട്രേലിയന്‍ പേസര്‍ തറപ്പിച്ച് പറയുന്നു.

Story first published: Friday, July 20, 2018, 16:52 [IST]
Other articles published on Jul 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X