Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെത്തള്ളി രവി ശാസ്ത്രി; കോലി എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാകട്ടെ!

മുംബൈ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലിയെ നായകനാക്കി നിയമിക്കണമെന്ന് ഇന്ത്യന്‍ ടീം ഡയറക്ടറും താല്‍ക്കാലിക കോച്ചുമായിരുന്ന രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനായ കോലി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും കാഴ്ച വെക്കുന്ന മികവാണ് ശാസ്ത്രിയെക്കൊണ്ട് ഇത് പറയിപ്പിച്ചിരിക്കുന്നത്. ഐ പി എല്ലിന്റെ ഒമ്പതാം സീസണില്‍ കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫൈനല്‍ വരെ എത്തിയിരുന്നു.

എന്നാല്‍ എം എസ് ധോണിയുടെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സാകട്ടെ പ്ലേ ഓഫ് കാണാതെ പുറത്തായി. പ്ലേ ഓഫിലെത്തിയില്ല എന്നത് പോകട്ടെ, ഏറ്റവും താഴെ നിന്ന് രണ്ടാമതായിരുന്നു പുനെയുടെ സ്ഥാനം. ഇതോടെ ധോണിയുടെ കളിയും ക്യാപ്റ്റന്‍സിയും അതിനിശിതമായി വിമര്‍ശിക്കപ്പെട്ടു. ഇര്‍ഫാന്‍ പത്താനെപ്പോലുള്ള കളിക്കാരെ നിര്‍ദയമായി തഴഞ്ഞ ധോണിക്ക്, പ്രധാന്യം നഷ്ടപ്പെട്ട ഒരു കൡയില്‍ മാത്രമാണ് പുനെയെ അടിച്ചുജയിപ്പിക്കാന്‍ പറ്റിയത്.

ravi-shastri-kohli

താനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ കോലിയെ ക്യാപ്റ്റനാക്കും എന്നാണ് രവി ശാസ്ത്രി പറഞ്ഞത്. 2019 വരെ ഇന്ത്യയ്ക്ക് പ്രധാന ടൂര്‍ണമെന്റുകളൊന്നും കളിക്കാനില്ല. പുതിയ ഒരു ടീം ഉണ്ടാക്കിയെടുക്കാനുള്ള സമയമാണ് ഇത്. എം എസ് ധോണിയെ കളിക്കാരനെന്ന നിലയില്‍ ക്രിക്കറ്റ് ആസ്വദിക്കാന്‍ വിടുകയാണ് വേണ്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഇപ്പോള്‍ ഏകദിനത്തിലും ട്വന്റി 20യിലും മാത്രമാണ് കളിക്കുന്നത്.

ഇക്കാര്യത്തില്‍ ഇന്ത്യ ഒരു ഓസ്‌ട്രേലിയന്‍ മോഡല്‍ അനുകരിക്കണമെന്നാണ് രവി ശാസ്ത്രി പറയുന്നത്. മാര്‍ക്ക് ടെയ്‌ലര്‍ മികച്ച ക്യാപ്റ്റനായിരുന്ന കാലത്താണ് അവര്‍ സ്റ്റീവ് വോയെ വളര്‍ത്തിക്കൊണ്ടുവന്നത്. അതിന് പിന്നാലെ റിക്കി പോണ്ടിങിനെയും. ഒരു കളിക്കാരന്‍ എന്ന നിലയില്‍ ധോണിക്ക് ഇനിയും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് രവി ശാസ്ത്രി കരുതുന്നു.

Story first published: Tuesday, May 31, 2016, 16:53 [IST]
Other articles published on May 31, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+