Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലവ് വിരാട് കോലി: സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്

മെല്‍ബണ്‍: ഏകദിനത്തിലെ ഡോണ്‍ ബ്രാഡ്മാനാണ് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്. സൂപ്പര്‍സ്റ്റാറുകളുടെ സൂപ്പര്‍സ്റ്റാര്‍. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വരെ ആരാധ്യപുരുഷന്‍. ആ റിച്ചാര്‍ഡ്‌സാണ് പറയുന്നത് - ഐ ലവ് വിരാട് കോലി എന്ന്. ഒരു തരം വേട്ടപ്പട്ടിയുടെ സ്വഭാവമാണ് വിരാട് കോലിക്ക്. അങ്ങനെയങ്ങനെ ഒന്നും ആര്‍ക്കുമുമ്പിലും അയാള്‍ വിട്ടുകൊടുക്കില്ല - ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ പറ്റി ഇതിഹാസതാരം പറയുന്നു.

vivian-richards

പേരുകേട്ട ഓസ്‌ട്രേലിയന്‍ കൊമ്പന്മാരെ ചൊടിപ്പിച്ച വിരാട് കോലിയുടെ ആറ്റിറ്റിയൂഡാണ് റിച്ചാര്‍ഡ്‌സിന് ഇഷ്ടമായിരിക്കുന്നത്. കളി പഴയ കളയില്ല അത് ആളുകള്‍ മനസിലാക്കണമെന്നും റിച്ചാര്‍ഡ്‌സ് പറയുന്നു. മുന്‍പ് ഇത്തരം വാചക കസര്‍ത്തുകളോട് ഇന്ത്യന്‍ താരങ്ങള്‍ അധികം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിരാട് കോലി അങ്ങനെയുള്ള ആളല്ല. ന്യൂ ജെന്‍ കളിക്കാരനാണ് അയാള്‍.

kohli

മിച്ചല്‍ ജോണ്‍സണ്‍, ബ്രാഡ് ഹാഡിന്‍ തുടങ്ങിയവരുമായി വിരാട് കോലിക്ക് ഈ ടെസ്റ്റ് പരമ്പരയില്‍ പ്രശ്‌നങ്ങളുണ്ട്. ജോണ്‍സനെ പോലുള്ള ഓസീസ് താരങ്ങളെ ബഹുമാനിക്കാന്‍ ഒരു കാരണവും കിട്ടുന്നില്ല എന്ന് കോലി പത്രസമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ കോലിക്കൊപ്പമാണ് വിവിയന്‍ റിച്ചാര്‍ഡ്‌സ്.

mitchell-johnson

കളിക്കളത്തില്‍ നടക്കുന്ന വഴക്കുകളൊന്നും അയാളുടെ സ്‌കോറിംഗിനെ ബാധിക്കുന്നില്ല. അത് അയാളുടെ സ്‌കോര്‍ ബോര്‍ഡ് നോക്കിയാല്‍ അറിയാം - മെല്‍ബണിലെ റേഡിയോ ചാനലായ 3 എ ഡബ്ലിയുവില്‍ വിവ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ മൂന്ന് ടെസ്റ്റുകളിലായി കോലി ഇത് വരെ മൂന്ന് സെഞ്ചുറികള്‍ അടിച്ചുകഴിഞ്ഞു. 83.16 ശരാശരിയില്‍ 499 റണ്‍സാണ് കോലിയുടെ സമ്പാദ്യം.

virat-kohli
Story first published: Saturday, January 3, 2015, 10:40 [IST]
Other articles published on Jan 3, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+