Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി അപകടകാരി, പക്ഷേ സച്ചിനല്ല; താരതമ്യം വേണ്ടെന്ന് സേവാഗ്!

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ അത്ഭുതമാണ് വിരാട് കോലി. അണ്ടര്‍ 19 ടീമിന്റെ നായക സ്ഥാനത്ത് നിന്നും ചുരുങ്ങിയ കാലം കൊണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി വരെ കോലിയുടെ പക്കല്‍ എത്തിച്ചേര്‍ന്നു. ഇപ്പോഴിതാ, ഏകദിന - ട്വന്റി 20 ക്യാപ്റ്റന്‍സി കൂടി കോലിക്ക് കൈമാറണമെന്ന് സീനിയര്‍ താരങ്ങള്‍ വരെ പറഞ്ഞുതുടങ്ങി. ആരാധകര്‍ക്കും കമന്റേറ്റര്‍മാര്‍ക്കും അടുത്ത സച്ചിനാണ് വിരാട് കോലി.

virender-sehwag

എന്നാല്‍ കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് കരുതുന്ന ഒരാളുണ്ട്. മറ്റാരുമല്ല ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ് തന്നെ. കുറച്ച് കാലം മുമ്പ് സച്ചിനുമായി ആരാധകര്‍ താരതമ്യം ചെയ്തിരുന്നത് സേവാഗിനെയായിരുന്നു. ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ സ്വന്തമായിട്ടുള്ള സേവാഗ് ഫോമിലെത്തിയില്‍ പിന്നെ സച്ചിനെക്കാള്‍ അപകടകാരിയായിരുന്നു.

sachin99

ഇത്തരം താരതമ്യങ്ങളെല്ലാം അനാവശ്യമാണ് എന്നാണ് സേവാഗ് പറയുന്നത്. രണ്ട് വ്യക്തികളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. ആളുകള്‍ എന്റെ കളി കണ്ട് സച്ചിനുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നു. വിവ് റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഒരു കാര്യവും ഇല്ല. കളിക്കുന്ന കാലവും സാഹചര്യങ്ങളും എല്ലാം എത്ര വ്യത്യാസപ്പെട്ടതാണ്.

kohli-

വിരാട് കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല. കോലി ഇപ്പോഴത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. എന്നാല്‍ സച്ചിനല്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സേവാഗ് ഇപ്പോള്‍ ഐ പി എല്‍ ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ മെന്ററാണ്. സച്ചിനെയും ധോണിയെയും അസ്ഹറിനെയും പോലെ സ്വന്തം കഥ സിനിമയാക്കുന്നോ എന്ന ചോദ്യത്തിന് ഇതുവരെ അങ്ങനെ ഒരു ആലോചന ഇല്ല എന്നായിരുന്നു വീരുവിന്റെ മറുപടി.

Story first published: Thursday, May 12, 2016, 14:18 [IST]
Other articles published on May 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+