'വിരാട് കോലി എല്ലാവര്‍ക്കും പ്രചോദനമാണ്', ഇന്ത്യന്‍ നായകനെ വാനോളം പുകഴ്ത്തി ഗവാസ്‌കര്‍
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ക്യാപ്റ്റനെന്ന നിലയില്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായി. ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ കോലി തിളങ്ങിയിരുന്നു.
ഓസീസ് പരമ്പരയിലൂടെ ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് തികയ്ക്കുന്ന താരമാവാനും കോലിക്ക് സാധിച്ചു. ഇപ്പോഴിതാ കോലിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. കോലി എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

'പ്രതാപിയായ താരമാണ് കോലി. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെയാണ് മികച്ചവന്‍. 2008-2009ലെ അണ്ടര്‍ 19 താരമെന്ന നിലയില്‍ നിന്ന് ബാറ്റ്‌സ്മാനെന്ന നിലയിലെ കോലിയുടെ വളര്‍ച്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍ ഫിറ്റ് ക്രിക്കറ്റ് താരമായി മാറാന്‍ അവന്‍ സഹിച്ച ത്യാഗങ്ങളും ക്രിക്കറ്റിലേ തന്റെ പ്രതിഭ വളര്‍ത്തിയ ശൈലിയുമെല്ലാം മനോഹരമാണ്. യുവാക്കള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും കോലി പ്രചോദനമാണ്.
എപ്പോഴും ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നവനാണ് കോലി'-ഗവാസ്‌കര്‍ പറഞ്ഞു. ലോക്ഡൗണിന്റെ സമയത്തും തന്റെ ഫിറ്റ്‌നസ് ലെവല്‍ കാത്തു സൂക്ഷിക്കാന്‍ കഠിന പരിശീലനത്തിലായിരുന്നു കോലി. വീടിന്റെ ടറസില്‍ വ്യായാമം ചെയ്തും ക്രിക്കറ്റ് കളിച്ചുമെല്ലാം കോലി ലോക്ഡൗണ്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
അതിവേഗം 12,000 റണ്‍സ് ഏകദിനത്തില്‍ പിന്നിട്ട കോലി സച്ചിന്റെ റെക്കോഡ് ലക്ഷ്യമാക്കി കുതിക്കുകയാണ്. കൊറോണയെത്തുടര്‍ന്ന് 2020ല്‍ അധികം പരമ്പര കളിക്കാന്‍ സാധിക്കാത്തതിനാല്‍ 2020ല്‍ സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചില്ല. അതിവേഗം 12,000 റണ്‍സ് നേട്ടത്തിലെത്തിയ കോലിയുടെ പ്രകടനത്തെയും ഗവാസ്‌കര്‍ പ്രശംസിച്ചു. '12,000 റണ്‍സില്‍ കൂടുതല്‍.വീണ്ടുമൊര് അര്‍ധ സെഞ്ച്വറി. 251 ഏകദിനത്തില്‍ നിന്ന് 43 സെഞ്ച്വറിയും 60 അര്‍ധ സെഞ്ച്വറിയുമാണ് അവന്‍ നേടിയതെന്നാണ് ഞാന്‍ കരുതുന്നത്.
വളരെ മനോഹരമായ കാര്യമാണിത്. ഇത്തരത്തിലൊരു നേട്ടം ആരും നേടിയെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അവന്റെ സ്ഥിരത,അര്‍ധ സെഞ്ച്വറിയെ സെഞ്ച്വറി ആക്കി മാറ്റാനുള്ള മികവ് ഇതെല്ലാം അവിശ്വസിനീയമാണ്. അവന്റെ നേട്ടങ്ങള്‍ ഇനിയും ആഘോഷിക്കപ്പെടും. അടുത്ത 1000ലേക്ക് പ്രതീക്ഷയോടെ നോക്കാം. അടുത്ത 5,6 മാസത്തിനുള്ളില്‍ അത് സാധ്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഓസീസിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ കോലി നാട്ടിലേക്ക് മടങ്ങിപ്പോവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications