വിരാട് കോലി മഹാനായ താരമാണെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ്
ദില്ലി: റെക്കോര്‍ഡുകളോരോന്നും പഴങ്കഥയാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓരോ കളിയിലും കോലി ഒരു റെക്കോര്‍ഡെങ്കിലും തന്റെ പേരിലാക്കുന്നുണ്ട്. ലോക ക്രിക്കറ്റിലെ മഹാരഥന്മാര്‍ക്കൊപ്പം നടന്നുകയറുന്ന ഇന്ത്യന്‍ താരത്തെ മുന്‍താരങ്ങളും സമകാലികരും ഒരുപോലെ പുകഴ്ത്തുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്‌സ് ആണ് കോലിയെ പുകഴ്ത്തി ഇപ്പോള്‍ രംഗത്തെത്തിയത്.
വിരാട് കോലി നവതലമുറയിലെ മഹാനാണെന്നാണ് ജോണ്ടി റോഡ്‌സിന്റെ അഭിപ്രായം. വിരാടിന്റെ ബാറ്റിങ് സ്ഥിരത അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയെ ജയിപ്പിക്കുന്നതില്‍ കോലിയുടെ സ്ഥിരത ഏറെ പങ്കുവഹിക്കുന്നുണ്ടെന്നും സ്ഥിരതയാര്‍ന്ന പ്രകടനം താരത്തെ മഹാനാക്കുന്നതാണെന്നും എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയായ റോഡ്‌സ് പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. ഏകദിന കരിയറില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ ഇന് 81 റണ്‍സ് മാത്രമാണ് കോലിക്കു വേണ്ടത്. അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയും ഇതിലൂടെ കോലിക്ക് ലഭിക്കും. 259 ഇന്നിങ്‌സുകളില്‍നിന്നും ഇത്രയും റണ്‍സ് നേടിയ സച്ചിന്റെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡ്. 204 ഇന്നിങ്‌സുകളാണ് കോലി ഇതുവരെ കളിച്ചത്. കേവലം 10 ഇന്നിങ്‌സുകളില്‍നിന്നായി 2018 കലണ്ടര്‍ വര്‍ഷത്തില്‍ കോലി ഇതുവരെയായി 889 റണ്‍സ് നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications