വിശ്വസിച്ചാലും ഇല്ലെങ്കിലും, വിരാട് കോലി ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആണ്
ബെംഗളുരു: ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലേക്കുയര്‍ന്നു കഴിഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആണോ? ഐപിഎല്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റലാണ് കോലി ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ആണെന്നു പറയുന്നത്. കളിക്കാരുടെ വ്യക്തികത പേജിലാണ് ഇത്തരമൊരു തെറ്റ് കടന്നുകൂടിയത്.
ഐപിഎല്‍ പുതിയ എഡിഷനില്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ രണ്ടെണ്ണവും കോലി ക്യാപ്റ്റനായ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് തോറ്റിരുന്നു. ആദ്യത്തെ മൂന്നു മത്സരങ്ങളിലും കോലിക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ കോലി മുംബൈയ്‌ക്കെതിരായ നാലാം മത്സരത്തിലാണ് 2017ലെ ആദ്യ മത്സരത്തിനിറങ്ങിയത്.

കഴിഞ്ഞസീസണില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച കോലിയുടെ അഭാവം ബെംഗളുരു നിരയെ ബാധിച്ചിട്ടുണ്ട്. കോലിയുടെ തിരിച്ചുവരവോടെ വിജയവഴിയിലെത്താന്‍ കഴിയുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. നാല് സെഞ്ച്വറികളുള്‍പ്പെട്ടെ 16 കളികളില്‍ നിന്നായി 973 റണ്‍സായിരുന്നു കോലി 2016 സീസണില്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications