Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ രോഹിത് ശര്‍മയുടെ വലിയ ഫാന്‍: വിരാട് കോലി!

സിഡ്‌നി: ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോലി. ഇക്കാര്യത്തില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ ധോണിയും മാത്രമേ തല്‍ക്കാലം കോലിയോട് മത്സരിക്കാന്‍ ഉണ്ടാകൂ. അത്രയധികം ആരാധകരുണ്ട് കോലിക്ക്. എന്നാല്‍ കോലിയുടെ ആരാധനാപാത്രം ആരാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നായിരിക്കും ഉത്തരം. ശരിയാണ് കോലി തന്നെ അത് പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ കോലിക്ക് ഏറെ ആരാധനയുള്ള ഒരാളുണ്ട്. മറ്റാരുമല്ല, ഓപ്പണര്‍ രോഹിത് ശര്‍മ. സിഡ്‌നിയില്‍ നടന്ന മൂന്നാം ട്വന്റിയും ജയിച്ച് മാന്‍ ഓഫ് ദ സീരിസ് ആയശേഷമാണ് കോലി തന്‍െര രോഹിത് ആരാധന വീണ്ടും പുറത്തുവിട്ടത്. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, രോഹിതിന്റെ വലിയ ഫാനാണ് ഞാന്‍. അനായാസമായി കൂറ്റന്‍ ഷോട്ടുകളും നീണ്ട ഇന്നിംഗ്‌സുകളും കളിക്കാനുള്ള കഴിവാണ് രോഹിതിനെ കോലിയുടെ പ്രിയപ്പെട്ടവനാക്കുന്നത്.

virat

ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഇതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയും രോഹിത് ശര്‍മയും തന്നെയാണ്. കോലി മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍ രോഹിത് രണ്ട് അര്‍ധസെഞ്ചുറിയും ഒരു നാല്‍പതും അടിച്ചു. ഫോം കൊണ്ടും ക്ലാസ് കൊണ്ടും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളാണ് രോഹിതും കോലിയും. കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായെങ്കിലും രോഹിത് ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല എന്ന് മാത്രം.

2008 ല്‍ കോലി ഇന്ത്യന്‍ ടീമില്‍ എത്തുമ്പോഴേ ചെറിയ ഒരു താരമാണ് രോഹിത്. പക്ഷേ സ്ഥിരതയില്ലാത്ത പ്രകടനം കൊണ്ട് ടീമില്‍ വന്നും പോയും ഇരിക്കാനായിരുന്നു രോഹിതിന്റെ വിധി. എന്നാല്‍ ഓപ്പണറായി ടീമില്‍ തിരിച്ചെത്തിയ രോഹിത് തകര്‍പ്പന്‍ പ്രകടനങ്ങളോടെ മികച്ചൊരു ലിമറ്റഡ് ഓവര്‍ താരമായി വളര്‍ന്നു. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല, ഐ പി എല്ലിലും മിന്നും താരങ്ങളാണ് ഇരുവരും.

Story first published: Monday, February 1, 2016, 15:49 [IST]
Other articles published on Feb 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+