ഐപിഎല്ലില്‍ നന്നായി കളിക്കാത്തവര്‍ക്ക് ലോകകപ്പില്‍ ഇടമില്ലേ?; ക്യാപ്റ്റന്‍ കോലി പറയുന്നു

ഹൈദരാബാദ്: ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് എത്തുന്ന ഐപിഎല്‍, ലോകകപ്പിലേക്കുള്ള ടീമില്‍ ഇടംപിടിക്കാന്‍ കളിക്കാര്‍ക്ക് അവസരം ഒരുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയവര്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാകുമെന്ന രീതിയില്‍ വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍, ഐപിഎല്ലും ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനും തമ്മില്‍ ബന്ധമില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി.

ഐപിഎല്ലിന് മുന്‍പുതന്നെ ലോകകപ്പ് ടീം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും ക്യാപ്റ്റന്‍ സൂചിപ്പിച്ചു. ഐപിഎല്ലിന് മുന്‍പുതന്നെ ലോകകപ്പിനുള്ള ടീമിനെ സംബന്ധിച്ച വ്യക്തമായ ധാരണയുണ്ടാകണമെന്നാണ് കോലി പറയുന്നത്. ഐപിഎല്ലിലെ പ്രകടനം കളിക്കാരുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. ഏതെങ്കിലും കളിക്കാരന്‍ ഐപിഎല്ലില്‍ മോശം പ്രകടനം നടത്തി എന്നതിനര്‍ഥം ആ കളിക്കാരന്‍ ലോകകപ്പില്‍ ഉണ്ടാകില്ല എന്നല്ലെന്നും ക്യാപ്റ്റന്‍ പറയുന്നു.
ലോകകപ്പിന് ഓരോ കളിയിലും വ്യത്യസ്ത ബൗളിങ് ആക്രമണമായിരിക്കുമെന്നും കോലി സൂചന നല്‍കി. ആരാണ് എതിരാളി എന്നത് സംബന്ധിച്ചായിരിക്കും ബൗളര്‍മാരുടെ തെരഞ്ഞെടുപ്പ്. എതിര്‍ ബാറ്റ്‌സ്മാന്മാര്‍ കളിക്കാന്‍ ബുദ്ധിമുട്ടുന്ന ബൗളര്‍മാരെ ടീമിലെടുക്കും. ഹാര്‍ദിക് പാണ്ഡ്യയും സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍ കുല്‍ദീപ് യാദവ് എന്നിവരും ടീമിന്റെ അവിഭാജ്യ ഘടകമാണന്നും ക്യാപ്റ്റന്‍ പറഞ്ഞു.

കെഎല്‍ രാഹുല്‍ ടീമില്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് കോലി മറുപടി പറയുന്നുണ്ട്. രാഹുല്‍ അസാധാരണ കളിക്കാരനാണെന്നാണ് കോലിയുടെ അഭിപ്രായം. മികച്ച ഫോമില്‍ കളിക്കുകയാണെങ്കില്‍ രാഹുലിനെ മാറ്റിനിര്‍ത്താന്‍ കഴിയില്ല. എല്ലാ ഷോട്ടുകളും വഴങ്ങുന്ന താരമാണ് രാഹുല്‍. രാഹുല്‍ ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ പ്രാപ്തനായ താരമാണെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications