കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ടീം ആഘോഷത്തിലാണ്. വീഡിയോ ഗെയിം കളിച്ചും ഹോട്ടലിലെ പൂളില്‍ നീന്തിയും വിജയം ആഘോഷിക്കുന്ന ടീമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടു. 304 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ വിജയിച്ചത്.
രോഹിത് ശര്‍മ ഡ്രസ്സിങ് റൂമിലെ ആഘോഷത്തിന്റെ ചിത്രവും പുറത്തുവിട്ടു. ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, വൃദ്ധമാന്‍ സാഹ, കെഎല്‍ രാഹുല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ചിത്രമാണ് പുറത്തുവിട്ടത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വിജയമായിരുന്നു ശ്രീലങ്കയ്‌ക്കെതിരെയുള്ളത്.

മത്സരത്തിന്റെ നാലുദിവസവും ശ്രീലങ്കയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ബാറ്റിങ്ങിനിറങ്ങാന്‍ കഴിയാത്തതും അവര്‍ക്ക് തിരിച്ചടിയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ചുനിന്ന ഇന്ത്യ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു പറ്റിയ എതിരാളികളേ അല്ല തങ്ങളെന്ന് ശ്രീലങ്ക തെളിയിച്ചു. മുന്‍നിര കളിക്കാര്‍ വിരമിച്ചശേഷം ശ്രീലങ്കയ്ക്ക് പ്രതാപകാലത്തേക്ക് മടങ്ങിവരാന്‍ കഴിഞ്ഞിട്ടില്ല. കഴിവു തെളിയിച്ചിട്ടില്ലാത്ത യുവനിരയിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രതീക്ഷയര്‍പ്പിക്കുന്നത്.